റെസ്‌റ്റോറന്റുകളിലെ മെനുവില്‍ സാധാരണയായ ഒരു വിഭവമാണ് കല്‍മി കബാബ്. ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചിയൊട്ടും കുറയാതെ തന്നെ, റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ – ഒരു കിലോ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
- തൈര് – 1 കപ്പ്
- കുങ്കുമപ്പൂ – ഒരു നുള്ള്
- ചെറുനാരങ്ങാനീര് – 1ടീസ്പൂണ്‍
- മൈദ – കാല്‍ കപ്പ്
- ഉപ്പ് – പാകത്തിന്
മസാലയ്ക്ക്
- ഗ്രാമ്പൂ – 3
- കരിഞ്ചീരകം – അര ടീസ്പൂണ്‍
- കറുവാപ്പട്ട – 1
- വയനയില – 1
- കുരുമുളക് – 5
തയ്യറാക്കുന്ന വിധം
മസാലയ്ക്കുള്ള എല്ലാ ചേരുവകളും വറുത്തു പൊടിയ്ക്കുക. ചിക്കന്‍ നല്ലപോലെ കഴുകുക. ഇതിലെ വെള്ളം മുഴുവന്‍ കളഞ്ഞ് വരയുക. ഒരു ബൗളില്‍ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുങ്കുമപ്പൂ, ചെറുനാരങ്ങാനീര്, മൈദ, പൊടിച്ച മസാലപ്പൊടി എ്ന്നിവ കലര്‍ത്തി ഇളക്കുക. ഈ മിശ്രിതം ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി രണ്ടു മൂന്നു മണിക്കൂര്‍ വയ്ക്കണം. ഇത് പിന്നീട് മൈക്രോവേവില്‍ വച്ച് ഗ്രില്‍ ചെയ്‌തെടുക്കാം. പുതിന ചട്‌നി കൂട്ടി ചൂടോടെ കല്‍മി കബാബ് കഴിയ്ക്കാം.