മിക്കവാറും പേരുടെ ഇഷ്ടവിഭവമാണ് ചെമ്മീന്‍. പലതരത്തിലും, മസാലയായും കറിയായുമെല്ലാം ഇതുണ്ടാക്കാം. ചെമ്മീന്‍ മസാല പലരുടേയും ഇഷ്ടവിഭവമാണ്. ഇതു പല തരതത്തിലും ഉണ്ടാക്കുകയുമാകാം. തക്കാളി സോസ് ചേര്‍ത്ത ഡ്രൈ ചെമ്മീന്‍ മസാല റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍-250 ഗ്രാം
- സവാള-2
- പച്ചമുളക്-4
- തക്കാളി-2
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- തക്കാളി സോസ്-1 ടീസ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- ജീരകപ്പൊടി-ഒരു നുള്ള്
- ഗരം മസാല-അര ടീസ്പൂണ്‍
- ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ചെമ്മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, ഉപ്പ്, മ്ഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. അരിഞ്ഞ സവാള ഇതിലി്ട്ടു വഴറ്റുക. ഇതിലേക്ക് മുളകുപൊടി, ഗരം മസാല പൗഡര്‍, ജീരകപ്പൊടി, തക്കാളി സോസ് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം ഉപ്പും ചേര്‍ക്കണം
ഈ മിശ്രിതം ഒരുവിധം വഴന്നുവരുമ്പോള്‍ തക്കാളി നല്ലപോലെ അരച്ച് ഈ മിശ്രിതതത്തിലേയ്ക്കു ചേര്‍ക്കുക. ഇത് രണ്ടു മിനിറ്റ് നല്ലപോലെ ഇളക്കുക. ചെമ്മീന്‍ മുകളിലെ മസാല മിശ്രിതത്തിലേയ്ക്കു ചേര്‍ക്കുക. ഇത് അടച്ചു വച്ച് നല്ലപോലെ വേവിയ്ക്കണം. ചോറിനൊപ്പം കഴിയ്ക്കാന്‍ സ്വാദേറിയ ഡ്രൈ ചെമ്മീന്‍ മസാല തയ്യാര്‍.