കേരള വാട്ടർ അതോറിറ്റി ജീവനക്കാരുടെ നിക്ഷേപമായ ജനറൽ പ്രോവിഡന്റ് ഫണ്ട് തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി നടത്തുന്ന അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എം ഹസ്സൻ.
500 കോടി രൂപയാണ് ഈ ഇനത്തിൽ വക മാറ്റി ചിലവഴിച്ചിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കേരള വാട്ടർ അതോറിറ്റിയിൽ നടത്തിയിരിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ്.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജു, ബി രാഗേഷ്, സി എസ് ജോയൽ സിംഗ്, ടി പി സഞ്ജയ്,ഓ പ്രകാശ്, പി കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.