Food

തൈരിന്റെ രുചി കൂട്ടില്‍ ഒരു ചിക്കന്‍ ഫ്രൈ

ചിക്കന്‍ പലതരത്തില്‍ പാചകം ചെയ്യാം. തൈര് ഉപയോഗിച്ചുമാകാം. ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം പരീക്ഷിക്കാവുന്ന നല്ലൊരു വിഭവമാണിത്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍-കാല്‍ കിലോ
  • തൈര്-അരക്കപ്പ്
  • മുളകുപൊടി-അര ടീ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-അര ടീ സ്പൂണ്‍
  • ജീരകപ്പൊടി-അര ടീ സ്പൂണ്‍
  • കുരുമുളകു പൊടി-അര ടീസ്പൂണ്‍
  • കോണ്‍ഫ്‌ളോര്‍- 1 ടേബിള്‍ സ്പൂണ്‍
  • മുട്ട-2
  • ഇഞ്ചി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
  • വെളുത്തുള്ളി-6
  • സവാള-2
  • പച്ചമുളക്-5
  • ഉപ്പ്
  • പുതിന
  • എണ്ണ

തയ്യാറാക്കുന്ന വിധം

തൈരില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്തു വയ്ക്കുക. ചിക്കന്‍ കഴുകി വൃത്തിയാക്കുക. ഇതില്‍ ഉപ്പും കുരുമുളകു പൊടിയും പുരട്ടി വയ്ക്കണം. മുട്ട, കോണ്‍ഫ്‌ളോര്‍ എന്നിവ കൂട്ടിച്ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ചിക്കന്‍ മുട്ട മിശ്രിതത്തില്‍ മുക്കി വറുത്തെടുക്കണം.

ചീനച്ചട്ടിയില്‍ പാകത്തിനുള്ള എണ്ണയെടുത്ത് ഇതില്‍ വെളുത്തുള്ളി, ഇഞ്ചി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തൈരു മിശ്രിതവും കുരുമുളകുപൊടിയും ചേര്‍ക്കണം. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് കുറച്ചു നേരം വേവിയ്ക്കുക. ചിക്കന്‍ കഷ്ണങ്ങളില്‍ തൈരു മിശ്രിതം കുറുകിച്ചേരണം. വാങ്ങി വച്ച് പുതിനയില അല്ലെങ്കില്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കണം.

ഇടത്തരം പുളിയുള്ള തൈരാണ് ഈ വിഭവത്തിന് നല്ലത്.