ചന്ദ്രനിലേക്ക് പോകാൻ ഒരവസരം കിട്ടിയാൽ ഒരിക്കൽ പോലും നോ പറയാതെ ഏതൊരു മനുഷ്യനും പോകാൻ റെഡി ആയിരിക്കും .കാരണം മറ്റൊന്നും അല്ല അവിടെ എന്താണ് നടക്കുന്നത് എന്ന കൗതുകം തന്നെയാണ്.മനുഷ്യൻ ഏറെ കൗതുക പ്രേമികൾ ആണ്.അവർക്ക് എല്ലാത്തിനെ കുറിച്ചും അറിയാനുള്ള ത്വരയും കൂടുതൽ ആണ്. അപ്പോൾ ചന്ദ്രനിൽ ഒരു റെയിൽവേ പണിയാൻ പോകുന്നു എന്ന് പറഞ്ഞാൽ എന്താകും? ചന്ദ്രനിൽ റെയിൽവേ ട്രാക്ക് എന്ന് പറയുമ്പോൾ അദ്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. അതും സാധ്യമാണ്.ചന്ദ്രനിൽ റെയിൽവേ സിസ്റ്റം കൊണ്ടുവരാൻ നാസയ്ക്ക് 2030-ഓടെ ഇത് സാധ്യമായേക്കും ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് വിവരം പങ്കുവെച്ചത്.
നാസയിലെ ജെറ്റ് പ്രൊപൾഷ്യൻ ലബോറട്ടറിയിലെ ഏഥൻ ഷാലർ പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ റോബോട്ടിക് ഗതാഗത സംവിധാനത്തെ നാസ പരിചയപ്പെടുത്തുന്നത്. 2030-ൽ ദീർഘകാല ചാന്ദ്ര ഗവേഷണ പ്രവർത്തനങ്ങൾക്കായി സ്ഥാപിക്കാൻ നാസ വിഭാവനം ചെയ്തിട്ടുള്ള ലൂണാർ ബേസിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു ഗതാഗത സംവിധാനം ആവശ്യമാണെന്ന് നാസ വ്യക്തമാക്കുന്നു.ചന്ദ്രനിലെ ആദ്യ റെയിൽവേ സിസ്റ്റം നാസ ആരംഭിക്കുന്നു എന്ന് തുടങ്ങുന്ന ബ്ലോഗിലൂടെയാണ് ഫ്ലെക്സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (ഫ്ലോട്ട്) എന്ന ട്രാക്ക് സിസ്റ്റത്തെ കുറിച്ച് ഉള്ള വിവരങ്ങൾ നാസ പങ്കു വെച്ചത്. ചാന്ദ്രഗവേഷണത്തിൻ്റെ ഭാഗമായുള്ള ഉപകരണങ്ങളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നതിനായാണ് ഫ്ലോട്ട് ട്രാക്ക് സിസ്റ്റം എന്ന് പേര് നൽകിയിട്ടുള്ള ഗതാഗത സംവിധാനം വികസിപ്പിക്കുന്നത്.സാധാരണ റോഡുകളോ റെയിൽവേ ട്രാക്കുകളോ നിർമ്മിക്കുന്നതു പോലെ ആ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഫ്ലോട്ട് ട്രാക്കുകൾ ചന്ദ്രനിലേക്ക് നേരിട്ട് സ്ഥാപിക്കുകയായിരിക്കും ചെയ്യുക. ഇത് സ്ഥാപിച്ച് കഴിഞ്ഞാൽ ഫ്ലോട്ട് റോബോട്ടുകൾക്ക് വിവിധ വലുപ്പത്തിലുള്ള പേലോഡ്സ് (അഥവാ ഗവേഷണത്തിന് സഹായിക്കുന്ന ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ള ബോർഡ് സാറ്റലൈറ്റ്) വ്യത്യസ്ത മേഖലകളിലേക്ക് ഈ ട്രാക്കിലൂടെ കൊണ്ടു പോകാൻ സാധിക്കും.ഒട്ടും ആഥിത്യമനോഭാവമില്ലാത്തതും പൊടിപടലങ്ങളാൽ നിറഞ്ഞതുമായ ചന്ദ്രനിലൂടെ വളരെ ചെറിയ തയ്യാറെടുപ്പുകൾ മാത്രമെടുത്ത് സ്വയം പ്രവർത്തിക്കാൻ ചന്ദ്രനിലെ ഈ ഗതാഗത സംവിധാനത്തിന് സാധിക്കുമെന്നാണ് നാസ പറയുന്നത്. ഏറ്റവും മികച്ച രീതിയിൽ നിർമ്മിക്കുകയാണെങ്കിൽ ഈ ഫ്ലോട്ട് ട്രാക്ക് സിസ്റ്റത്തിന് ദിവസത്തിൽ ഒരു ലക്ഷം കിലോഗ്രാം വരെയുള്ള ഉപകരണങ്ങളോ മറ്റു വസ്തുക്കളോ കിലോകീറ്ററുകളോളം കൊണ്ടുപോകാൻ കഴിയും.ഘട്ടംഘട്ടമായി ലൂണാർ ബേസ് ഗവേഷണത്തിന് ആവശ്യം വരുന്നതിനനുസരിച്ച് ഫ്ലോട്ട് ട്രാക്കുകളിൽ മാറ്റം വരുത്താനും എടുത്തുമാറ്റുന്നതിനുമെല്ലാം സാധിക്കുമെന്ന് നാസയുടെ വെബ്സൈറ്റിൽ പുറത്തുവിട്ട ബ്ലോഗിൽ വ്യക്തമാക്കുന്നുണ്ട്. അപ്പൊ അതും സാധ്യം ആയി ഇനി എന്ത് വേണം.