ചന്ദ്രനിലേക്ക് പോകാൻ ഒരവസരം കിട്ടിയാൽ ഒരിക്കൽ പോലും നോ പറയാതെ ഏതൊരു മനുഷ്യനും പോകാൻ റെഡി ആയിരിക്കും .കാരണം മറ്റൊന്നും അല്ല അവിടെ എന്താണ് നടക്കുന്നത് എന്ന കൗതുകം തന്നെയാണ്.മനുഷ്യൻ ഏറെ കൗതുക പ്രേമികൾ ആണ്.അവർക്ക് എല്ലാത്തിനെ കുറിച്ചും അറിയാനുള്ള ത്വരയും കൂടുതൽ ആണ്. അപ്പോൾ ചന്ദ്രനിൽ ഒരു റെയിൽവേ പണിയാൻ പോകുന്നു എന്ന് പറഞ്ഞാൽ എന്താകും? ചന്ദ്രനിൽ റെയിൽവേ ട്രാക്ക് എന്ന് പറയുമ്പോൾ അദ്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.
നാസയിലെ ജെറ്റ് പ്രൊപൾഷ്യൻ ലബോറട്ടറിയിലെ ഏഥൻ ഷാലർ പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ റോബോട്ടിക് ഗതാഗത സംവിധാനത്തെ നാസ പരിചയപ്പെടുത്തുന്നത്. 2030-ൽ ദീർഘകാല ചാന്ദ്ര ഗവേഷണ പ്രവർത്തനങ്ങൾക്കായി സ്ഥാപിക്കാൻ നാസ വിഭാവനം ചെയ്തിട്ടുള്ള ലൂണാർ ബേസിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു ഗതാഗത സംവിധാനം ആവശ്യമാണെന്ന് നാസ വ്യക്തമാക്കുന്നു.ചന്ദ്രനിലെ ആദ്യ റെയിൽവേ സിസ്റ്റം നാസ ആരംഭിക്കുന്നു എന്ന് തുടങ്ങുന്ന ബ്ലോഗിലൂടെയാണ് ഫ്ലെക്സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (ഫ്ലോട്ട്) എന്ന ട്രാക്ക് സിസ്റ്റത്തെ കുറിച്ച് ഉള്ള വിവരങ്ങൾ നാസ പങ്കു വെച്ചത്.