തിരുവനന്തപുരം : മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരത്തില്‍. സമരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പാല്‍ വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ച് ഐഎന്‍ടിയുസി,സിഐടിയു സംഘടനകളിലെ ജീവനക്കാരാണ് സമരം ചെയ്യുന്നത്.
അനധികൃത നിയമനം ചെറുക്കാന്‍ ശ്രമിച്ച 40 ഓളം ജീവനക്കാര്‍ക്കെതിരേ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിന്‍വലിക്കണമെന്ന ആവശ്യവും ജീവനക്കാര്‍ മുന്നോട്ടുവച്ചു. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്‌മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു.
മില്‍മയുടെ അമ്പലത്തറ കേന്ദ്രത്തിലാണ് രാവിലെ സമരം തുടങ്ങിയത്. പാല്‍കൊണ്ടുവന്ന ലോറികള്‍ക്ക് ലോഡ് ഇറക്കാനായില്ല. സമാന്തരമയി കൊല്ലം, പത്തനംതിട്ട കേന്ദ്രങ്ങളിലും സമരം ആരംഭിച്ചു. ഇന്നലെ മില്‍മ ആസ്ഥാനത്ത് ഓഫിസര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖം തടയാന്‍ ശ്രമിച്ച നാല്‍പ്പത് ജീവനക്കാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തതാണ് പെട്ടന്ന് സമരത്തിലേക്ക് നീങ്ങാന്‍ ഇടയാക്കിയത്. സമരംതീര്‍ന്നില്ലെങ്കില്‍ പാല്‍വിതരണത്തെ ബാധിക്കുമെന്ന് മാത്രമല്ല പാല്‍എടുക്കാതിരുന്നാല്‍ ക്ഷീരകര്‍ഷകരും ബുദ്ധിമുട്ടിലാകും