തിരുവനന്തപുരം: ഈയാഴ്ചത്തെ മന്ത്രിസഭായോഗം ഇന്നു 10ന് ഓൺലൈനായി ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ സിംഗപ്പൂരിൽ നിന്ന് ആധ്യക്ഷ്യം വഹിക്കും. പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ കഴിഞ്ഞ ആഴ്ച യോഗം ഉപേക്ഷിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ പരിഗണനയിൽ വരാത്തത്. വോട്ടെണ്ണൽ ജൂൺ നാലിനാണെങ്കിലും പെരുമാറ്റച്ചട്ടം 6 വരെ തുടരും.