പൊന്നാനി: പൊന്നാനിയിൽ കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു.മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ കപ്പലിന്റെ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, വാച്ച്ടവർ നിരീക്ഷകൻ എന്നിവർക്കെതിരെയാണ് കേസ്.
ഐപിസി 304, 337 വകുപ്പുകൾ പ്രകാരമാണ് മുനക്കകടവ് കോസ്റ്റൽ പോലീസ് കേസ് എടുത്തത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെയാണ് കപ്പൽ ബോട്ടിലിടിച്ചത്. ചാവക്കാട് തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
കപ്പൽ ഇടിച്ചതിന് പിന്നാലെ ബോട്ട് രണ്ടായി പിളർന്നു. അമരം കപ്പലിനടിയിലേക്ക് പതിച്ചു. ബാക്കിയുള്ള ഭാഗം തലകീഴായി മറിയുകയായിരുന്നു. പൊന്നാനി സ്വദേശികളായ ഗഫൂർ, അബ്ദുൾ സലാം എന്നിവരാണ് മരിച്ചത്.