ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണവസ്തുവാണ് പയർ വർഗങ്ങൾ. ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് പയറ്. സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടം കൂടിയാണ് അവ. പയർവർഗങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങൾ.
1. സ്ഥിരമായി പയർ വർഗങ്ങൾ കഴിക്കുന്നത് പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഫിനോൾസ് എന്നറിയപ്പെടുന്ന സംരക്ഷിത സസ്യ സംയുക്തങ്ങൾ പയർവർഗങ്ങളിൽ അടങ്ങിയിരിക്കുന്നു.ആൻറി ബാക്ടീരിയൽ, ആൻറി-വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ് പയർവർഗങ്ങൾ.
2. ദഹനത്തെ സഹായിക്കുകയും നല്ല കുടൽ ബാക്ടീരിയ കൂട്ടുന്നതിനും സഹായിക്കുന്ന പ്രീബയോട്ടിക് ഫൈബർ, പയറുവർഗങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതും അവ സഹായിക്കുന്നു.
3. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും സഹായകമാണ് പയർവർഗങ്ങൾ. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് അത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാനുള്ള കഴിവ് പയർവർഗങ്ങൾക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
4. പയർവർഗ്ഗങ്ങളുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വർദ്ധിപ്പിക്കുന്നു. ഉയർന്ന ഫൈബർ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
5. നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് പയർവർഗങ്ങൾ. ഇത് ഹൃദയത്തിനും രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്. ഇരുമ്പ്, വിറ്റാമിൻ ബി 1 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
6. ആരോഗ്യകരമായ അളവിൽ ഇരുമ്പിന്റെ അളവ് വിളർച്ച അകറ്റുന്നതിന് സഹായിക്കുന്നു. ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ ദിവസവും പയർവർഗങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.
7. ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പയർവർഗങ്ങൾ സഹായകമാണ്. പയർവർഗ്ഗങ്ങൾ സാലഡായോ അല്ലാതെ കഴിക്കാവുന്നതാണ്.