വെണ്ടയ്ക്ക പലപ്പോഴും പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു വിഭവമാണ്. ഇതിന്റെ വഴുവഴുപ്പായിരിയ്ക്കും പലര്‍ക്കും ഇഷ്ടമില്ലാത്തത്. എന്നാല്‍ കറുമുറെ രുചി വരുന്ന വെണ്ടയ്ക്കയുടെ രുചി ആര്‍ക്കും ഇഷ്ടപ്പെടും. ഇത്തരത്തിലെ ക്രിസ്പി വെണ്ടയ്ക്ക എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക-250 ഗ്രാം
- കടലമാവ്-3 ടേബിള്‍ സ്പൂണ്‍
- കോണ്‍ഫ്‌ളോര്‍-1 ടേബിള്‍ സ്പൂണ്‍
- മുളകുപൊടി-1ടീസ്പൂണ്‍
- മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
- ജീരകപ്പൊടി-അര ടീസ്പൂണ്‍
- ചാട്ട് മസാല പൗഡര്‍-1 ടീസ്പൂണ്‍
- ചെറുനാരങ്ങ-1
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
വെണ്ടയ്ക്ക നല്ലപോലെ കഴുകി വെള്ളം തുടയ്ക്കുക. ഇത് നീളത്തില്‍ നാലു കഷ്ണങ്ങളായി മുറിയ്ക്കണം. ഇതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാല പൗഡര്‍, ജീരകപ്പൊടി, ചാട്ട് മസാല പൗജര്‍ തുടങ്ങിയ ചേര്‍ത്തിളക്കണം. ഇത് 15 മിനിറ്റ് ഇതേ രീതിയില്‍ വയ്ക്കണം. ഇതില്‍ നിന്നും വരുന്ന വെള്ളം ഊറ്റിക്കളയുക. ഇതിലേക്ക് കടലമാവ്, കോണ്‍ഫ്‌ളോര്‍ എന്നിവ ചേര്‍ത്തിളക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കണം. ഇതിലേക്ക് മസാല പുരട്ടി വച്ചിരിയ്ക്കുന്ന വെണ്ടയ്ക്ക് ഇട്ട് വറുത്തെടുക്കുക. കൂടിയ ചൂടില്‍ ഇളം ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു വരുന്നതു വരെ വറുത്തെടുക്കണം. ഇതു വാങ്ങി ടിഷ്യൂ പേപ്പറില്‍ ഇടുക. എണ്ണ പോയ ശേഷം ചെറുനാരങ്ങാനീര് ഇതിനു മുകളില്‍ പിഴിഞ്ഞൊഴിച്ച് ഉപയോഗിക്കാം.