നോണ്‍വെജിറ്റേറിയന്‍ കഴിയ്‌ക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ് മട്ടന്‍. മട്ടന്‍ കൊണ്ടു പല വിഭവങ്ങളും തയ്യാറാക്കാം. മട്ടന്‍ കൊണ്ടു തയ്യാറാക്കാവുന്ന ഒന്നാണ് മട്ടന്‍ കടായ്. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ആവശ്യമായ ചേരുവകൾ
- മട്ടന്‍-കാല്‍കിലോ
- സവാള അരച്ചത്-കാല്‍ കപ്പ്
- തക്കാളി-2
- വെളുത്തുള്ളി പേസ്റ്റ്-അര ടീസ്‌പൂണ്‍
- ഇഞ്ചി പേസ്റ്റ്-അര ടീസ്‌പൂണ്‍
- ജീരകം-അര ടീസ്‌പൂണ്‍
- പച്ചമുളക്-3
- തൈര്-കാല്‍ കപ്പ്
- ഗരം മസാല പൗഡര്‍-1 ടീസ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍
- മുളകുപൊടി-1 ടീസ്‌പൂണ്‍
- മല്ലിപ്പൊടി-അര ടീസ്‌പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
മട്ടന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി ഉപ്പ്, തൈര് എന്നിവ അര മണിക്കൂര്‍ നേരം വയ്‌ക്കുക. ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് പച്ചമുളക് ഇതിലിട്ടു വറുത്തു മാറ്റി വയ്‌ക്കുക. പാനിലേയ്‌ക്കു മട്ടന്‍ കഷ്‌ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് ചെറുതായി ഫ്രൈ ആകുന്ന പരുവത്തിലാകണം. ഇത് മാറ്റി വയ്‌ക്കുക.
പാനിലെ എണ്ണയിലേക്ക് ജീരകം ചേര്‍ത്തിളക്കുക. ഇത് പൊട്ടിക്കഴിയുമ്പോള്‍ സവാള പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്‌ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴറ്റുക. ഇതിലേയ്‌ക്ക് തക്കാളി, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ചേര്‍ത്തിളക്കിയ ശേഷം മട്ടന്‍ കഷ്‌ണങ്ങള്‍ ചേര്‍ത്ത് അടച്ചു വച്ച് വേവിയ്‌ക്കുക. പാകത്തിന് വെള്ളവും ചേര്‍ക്കാം.
മട്ടന്‍ നല്ലപോലെ വെന്തു കുറുകുമ്പോള്‍ വാങ്ങി വയ്‌ക്കാം. വറുത്തുവച്ചിരിയ്‌ക്കുന്ന പച്ചമുളകു ചേര്‍ക്കാം. വേണമെങ്കില്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ക്കുകയുമാകാം. മട്ടന്‍ കടായ് തയ്യാര്‍. ചോറിനൊപ്പവും ചപ്പാത്തി, പൊറോട്ടയ്‌ക്കൊപ്പവും രുചികരമായ മട്ടന്‍ കടായ് പരീക്ഷിച്ചു നോക്കൂ, ബീഫ്