അടുക്കളയിൽ വെളിച്ചെണ്ണയില്ലാതെ ഒന്നും നടക്കില്ല. വറക്കാനും, പൊരിക്കാനും, കറി വയ്ക്കാനുമെല്ലാം വെളിച്ചെണ്ണ തന്നെ ശരണം. എന്നാൽ ഇവയുടെ ദൂഷ്യഫലങ്ങൾ നിരവധിയാണ്. വെളിച്ചെണ്ണയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ കൂട്ടുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വെളിച്ചെണ്ണയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് നെയ്യ്. എല്ലായിടത്തും ഉപയോഗിക്കാൻ കഴിയില്ലെങ്കിലും കഴിയാവുന്നിടത്തൊക്കെ നെയ്യ് ഉപയോഗിച്ചാൽ ഗുണങ്ങൾ അനവധിയാണ്
ഇന്ത്യൻ ഭക്ഷണ രീതിയുടെ ഭാഗമാണ് നെയ്യ്. എന്നാൽ അടുത്ത കാലത്തായി ‘ആരോഗ്യബോധമുള്ള’ പലരും അനാരോഗ്യകരം എന്നു കരുതി നെയ്യ് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാറാണ് പതിവ്. എന്നാൽ നെയ്യ് ഒഴിവാക്കും മുമ്പ് ഈ കാര്യങ്ങൾ അറിയാം.
നെയ്യിൽ കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അർബുദത്തിൽ നിന്നു പോലും സംരക്ഷണം നൽകുന്നു. കൊഴുപ്പിനെ നീക്കാനും കൊഴുപ്പ് കോശങ്ങളെ ചൂരുക്കാനും സഹായിക്കുന്ന അമിനോ ആസിഡുകൾ നെയ്യിലുണ്ട്.
നെയ്യുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
എണ്ണയിൽ ഉള്ളതിനെക്കാൾ വിഷഹാരികൾ കുറവ്
160 ഡിഗ്രി സെൽഷ്യസ് പോലെ ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോള്‍ സസ്യ എണ്ണകളെയോ സീഡ് ഓയിലുകളെയോ അപേക്ഷിച്ച് വളരെ കുറച്ച് ടോക്സിനുകളെ മാത്രമേ നെയ്യ് പുറന്തള്ളുന്നുള്ളൂ. സോയാബീൻ എണ്ണ നെയ്യിനെക്കാൾ പത്തുമടങ്ങ് അക്രിലാമൈഡ് പുറപ്പെടുവിക്കുന്നു എന്നാണ് ഒരു പഠനം പറയുന്നത്.
ഉയർന്ന സ്മോക്കിങ്ങ് പോയിന്റ്
വളരെ ഉയർന്ന താപനിലയിൽ നെയ്യിന് ഉയർന്ന സ്മോക്കിങ്ങ് പോയിന്റ് ഉണ്ട്. അതുകൊണ്ട് ഫ്രീറാഡിക്കലുകളായി അത് വിഘടിക്കപ്പെടുന്നില്ല. ശരീരകലകൾക്കു കേടുപാടുകൾ വരുത്തുന്ന ഉറപ്പില്ലാത്ത തന്മാത്രളകളാണ് ഫ്രീ റാഡിക്കലുകൾ ധൈര്യമായി നിങ്ങൾക്ക് എന്തും നെയ്യിൽ വറുക്കാം.
വേഗം കേടാകില്ല
നെയ്യിൽ നിന്നും മിൽക്ക് സോളിഡുകൾ നീക്കം ചെയ്തതിനാൽ എളുപ്പം കേടാകില്ല. നെയ്യ് സൂക്ഷിച്ചു വയ്ക്കാൻ വളരെ എളുപ്പവുമാണ്. ഫ്രിഡ്ജില്‍ വയ്ക്കേണ്ട ആവശ്യമില്ല. ആഴ്ചകളോളം റൂം ടെമ്പറേച്ചറിൽ വയ്ക്കാവുന്നതാണ്.
ദഹനത്തിനു സഹായകമാകും
ഉയർന്ന അളവിൽ ബ്യൂട്ടിറിക് ആസിഡും മറ്റ് ലഘു ശ്രേണി പൂരിത കൊഴുപ്പുകളും നെയ്യിലുണ്ട്. ഇത് ദഹനത്തിന് സഹായകമാണ്. വേദന കുറയ്ക്കുന്നു. വെണ്ണയെക്കാൾ ഗാഢത കൂടുതൽ ഉള്ളതിനാലാണിത്.
ഭാരം കുറയ്ക്കാൻ
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കോൺജുഗേറ്റഡ് ലിനോലെനിക് ആസിഡ് നെയ്യിൽ ധാരാളം ഉണ്ട്. നെയ്യ് കഴിച്ചാൽ ശരീരഭാരം കുറയും എന്നു ചുരുക്കം.