Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

അയാൾക്ക് അപ്രിയമായേക്കാവുന്ന എന്റെ ചില അഭിപ്രായങ്ങൾ ഞാൻ പറഞ്ഞു: പിന്നീട് സിനിമയുടെ യാത്ര മുന്നോട്ടായിരുന്നില്ല: ‘വഴക്കി’ൽ വീണ്ടും വെളിപ്പെടുത്തൽ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 15, 2024, 12:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സനൽകുമാർ ശശിധരൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട ‘വഴക്ക്’ സിനിമയുടെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനത്തെ തുടർന്ന് നീക്കം ചെയ്തു. സിനിമയുടെ നിർമാതാക്കളിലൊരാളായ ഗിരീഷ് നായരുടെ പരാതിയെ തുടർന്നാണ് ലിങ്ക് നീക്കം ചെയ്തത്. സിനിമ ജനങ്ങളിൽ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന തന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിതെന്ന് സനൽകുമാർ പറയുന്നു. ‘‘ജനങ്ങൾ സിനിമ കാണുന്നതിൽ ആരും തടസം നിൽക്കുന്നില്ല എങ്കിൽ അത് റിമൂവ് ചെയ്യാൻ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ. ഈ പ്രവർത്തിയിൽ നിന്നുതന്നെ സിനിമ ജനം കാണരുത് എന്ന ആഗ്രഹം പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.’’–സനൽകുമാർ സമൂഹ മാധ്യമത്തിൽ കുറിച്ചു.

സനൽകുമാറിന്റെ വാക്കുകൾ: ‘വഴക്കിന്റെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയേത്തുടർന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നു. പാരറ്റ്മൗണ്ട് പിക്ച്ചേഴ്സിനു വേണ്ടി ഗിരീഷ് നായർ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിനിമ ജനങ്ങളിൽ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന എന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിത്. മൂന്നു വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ പോസ്റ്റിട്ടപ്പോൾ അസത്യങ്ങൾ നിറഞ്ഞ മറുപടിയുമായി ടൊവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നു. സിനിമ ആരും വിതരണം ചെയ്യാൻ തയാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കിൽ അത് പെട്ടിയിൽ പൂട്ടി വയ്ക്കുന്നതിൽ അർഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്.

ജനങ്ങൾ സിനിമ കാണുന്നതിൽ ആരും തടസം നിൽക്കുന്നില്ല എങ്കിൽ അത് റിമൂവ് ചെയ്യാൻ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ. ഈ പ്രവർത്തിയിൽ നിന്നുതന്നെ സിനിമ ജനം കാണരുത് എന്ന ആഗ്രഹം പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം. അങ്ങനെയൊരു അജണ്ട നിലനിൽക്കുന്നില്ലെങ്കിൽ സിനിമ എങ്ങനെയെങ്കിലും പബ്ലിക് ഡൊമൈയ്നിൽ വരട്ടെ എന്നല്ലേ കരുതേണ്ടത്. സിനിമ ഏതെങ്കിലും യുട്യൂബ് ചാനലിൽ എങ്കിലും പ്രദർശിപ്പിക്കാൻ ടൊവിനോ വിചാരിച്ചാൽ കഴിയില്ല എന്നാണോ?

എന്തായാലും കുറച്ചു കാര്യങ്ങൾ കൂടി വ്യക്തമാക്കിക്കൊണ്ട് ഇക്കാര്യത്തിലെ എന്റെ എഴുത്തുകൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണ്.

1. ഞാൻ സിനിമ ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്തതുകൊണ്ട് പ്രൊഡ്യൂസർക്ക് നഷ്ടമുണ്ടായി എന്ന് ചില കൂലി എഴുത്തുകൾ വായിച്ചു. ഇത്രയും കാലം ഈ സിനിമയുടെ പകർപ്പ് എവിടെയാണ് ഉള്ളതെന്നുപോലും അന്വേഷിക്കാത്ത പ്രൊഡ്യൂസർക്ക് എങ്ങനെയാണോ എന്തോ നഷ്ടം വരുന്നത്. ഇപ്പോഴും ഈ സിനിമയുടെ പകർപ്പുകൾ എവിടെയെന്നു ടൊവിനോയ്ക്കോ ഗിരീഷ് നായർക്കോ അറിയില്ല. അന്വേഷിച്ചിട്ടുമില്ല. അന്വേഷിക്കുകയും ഇല്ല. അതിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകരുതെന്ന് മാത്രമേ അവർക്കൊക്കെ ആഗ്രഹമുള്ളൂ.

ReadAlso:

സിനിമയുടെ ഡബ്ബിങ് കഴിഞ്ഞയുടന്‍ ലാലേട്ടന്‍ വിളിച്ച് അഭിനന്ദിച്ചു: ഇനി വെറെ ഒന്നും വേണ്ടെന്ന് തോന്നിയ നിമിഷം; വെളിപ്പെടുത്തലുമായി ഫര്‍ഹാന്‍ ഫാസില്‍

അല്ലു അർജുനും ആര്യയും പ്രേക്ഷകഹൃദയങ്ങളിൽ കയറികൂടിയിട്ടിന്ന് 21 വര്‍ഷം പിന്നിടുന്നു

ആസിഫിന്റെ ‘സര്‍ക്കീട്ട്’ ഹാട്രിക്ക് ഹിറ്റടിക്കുമോ? ആദ്യ പ്രതികരണം ഇങ്ങനെ….

നോബഡി സെൻസർ കഴിഞ്ഞു, തീയേറ്ററിലേക്ക് | Nobody Movie 

ടൊവിനയുടെ നരിവേട്ട; തമിഴ് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് എ.ജി.എസ് എന്റര്‍ടൈന്‍മെന്റ്

2. ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഊർജം ചെലവാക്കിയത് ഞാനാണ്. ടൊവിനോ 27 ലക്ഷം രൂപ ചെലവാക്കിയതേക്കുറിച്ചും പ്രതിഫലം കിട്ടിയില്ല എന്നതേക്കുറിച്ചും പറഞ്ഞുകെട്ടു. ടൊവിനോ 17-20 ദിവസങ്ങൾ ആണ് ഈ സിനിമയ്ക്ക് ചെലവഴിച്ചത്. എന്നാൽ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സൗണ്ട് ഡിസൈൻ, സംവിധാനം ഇവ നിർവഹിക്കുകയും ഇപ്പോഴും അതിന്റെ ഫയലുകളുടെ കാവൽകാരനായി പ്രവർത്തിക്കുകയും ചെയ്യുന്ന (നാലു വർഷങ്ങൾ) എനിക്ക് എത്രയാണ് ടൊവിനോ പ്രതിഫലം നൽകിയത്?

3. ഈ സിനിമയിൽ ടൊവിനോ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. സുദേവ് നായർ ഈ സിനിമയിൽ അഭിനയിച്ചത് വെറും രണ്ടു ലക്ഷം രൂപ പ്രതിഫലത്തിനാണ്. അസീസ് നെടുമങ്ങാട് ഇതിൽ അഭിനയിക്കുന്നത് അമ്പതിനായിരം രൂപ പ്രതിഫലത്തിനാണ്. കനി പ്രതിഫലം എത്രയെന്നു പോലും ചോദിച്ചിട്ടില്ല. അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച എല്ലാ ടെക്നീഷ്യൻമാരെയും ഞാനാണ് സമീപിച്ചതും വളരെ ചുരുങ്ങിയ പ്രതിഫലം മാത്രമേ നൽകാനുണ്ടാവൂ എന്ന് അറിയിച്ചതും. അവർ ആരും ഇതിൽ സഹകരിച്ചത് ടൊവിനോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആയതുകൊണ്ടല്ല, എന്റെ സിനിമയിൽ സഹകരിക്കാൻ സന്നദ്ധത ഉള്ളതുകൊണ്ടാണ്. അവർക്ക് പ്രതിഫലം അല്ലായിരുന്നു പ്രധാനം. പക്ഷേ സിനിമ പുറത്തുവരണം എന്ന് അവർക്കെല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. (ഈ രീതിയിൽ അല്ല എങ്കിലും). സിനിമ ഞാൻ പുറത്തിറക്കിയത് അവർക്കും കൂടി വേണ്ടിയാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ തന്നെ ഏറ്റെടുക്കുന്നു.

4. സിനിമ ഞാൻ പബ്ലിഷ് ചെയ്തപ്പോൾ പ്രൊഡ്യൂസർക്ക് വേണ്ടി കരയുന്ന, ഒന്നര മണിക്കൂർ സിനിമ അഞ്ചുമിനിറ്റുകൊണ്ട് കണ്ടുതീർത്തു എന്ന് ആക്രോശിക്കുന്ന കൂലിയെഴുത്തുകാർ അറിയാൻ: എന്റെ സിനിമയ്ക്കു വളരെ കുറച്ച് പ്രേക്ഷകരാണ് ഉള്ളത് അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് വളരെ തുച്ഛമായ തുകയ്ക്ക് ഞാൻ സിനിമയെടുക്കുന്നത്. എന്റെ സിനിമയുടെ പ്രേക്ഷകർ നിങ്ങളല്ല. അവരിലേക്ക് സിനിമ എത്തരുത് എന്നതുകൊണ്ടാണ് ഇപ്പോൾ കൂലി തന്ന് നിങ്ങളെക്കൊണ്ട് പുലഭ്യം പറയിച്ചിട്ട് സിനിമ നീക്കം ചെയ്യിച്ചത്.

5. ഞാൻ, എന്റെ സിനിമയുടെ കാര്യത്തിൽ നേരിട്ട അനുഭവങ്ങൾ മുൻനിർത്തി ചില സത്യങ്ങൾ പറഞ്ഞപ്പോൾ എന്നെ പുലഭ്യം പറഞ്ഞും ടൊവിനോയെ സപ്പോർട്ടു ചെയ്തും മുന്നോട്ടുവന്ന ഇതുമായി ഒരു ബന്ധവുമില്ലാത്ത വിശ്വചലചിത്രകാരൻമാരുടെ കുറിപ്പുകളും വായിച്ചു. ടൊവിനോ എന്നെ സംബന്ധിച്ച് “വീണ്ടും വീണ്ടും ഏതു രീതിയിലും” പാകം ചെയ്തു വിഴുങ്ങാനുള്ള മെറ്റീരിയൽ അല്ലാത്തതുകൊണ്ട് എനിക്ക് സിനിമയ്ക്കു വേണ്ടി സത്യം വിളിച്ചുപറയേണ്ടി വരുന്നു. സിനിമയ്ക്ക് വേണ്ടി(എന്റെ സിനിമയ്ക്ക് വേണ്ടി അല്ല എങ്കിൽ പോലും) ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ പേരിലുള്ള ശത്രുതകൾ എനിക്ക് പ്രശ്നമല്ല.

6. പറയണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചിട്ട് പറയാതിരുന്ന ഒരു കാര്യം കൂടി പറയാം. സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഒരു ദിവസം ടൊവിനോ എന്നെ വിളിച്ചു. സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. നല്ലതാണ് എന്ന് ഞാൻ പറഞ്ഞു. പോരായ്മകൾ ഉണ്ടെങ്കിൽ മനസിലാക്കാൻ ആണ് താൻ ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കുത്തിക്കുത്തി ചോദിച്ചു. അപ്പോഴും നല്ലത് തന്നെയാണ് എന്ന് ഞാൻ പറഞ്ഞു. (നല്ലതാണുതാനും). സുദേവ് നായരുടെ അഭിനയവുമായി താരതമ്യം ചെയ്തുകൊണ്ട് അയാൾ എന്നോട് ചില ചോദ്യങ്ങൾ സ്പെസിഫിക് ആയി ചോദിച്ചപ്പോൾ, തന്റെ അഭിനയം മെച്ചപ്പെടുത്താനുള്ള സത്യസന്ധത കൊണ്ടാവും അയാൾ അത് ചോദിക്കുന്നത് എന്ന് ഞാൻ കരുതി.

അയാൾക്ക് അപ്രിയമായേക്കാവുന്ന എന്റെ ചില അഭിപ്രായങ്ങൾ ഞാൻ പറഞ്ഞു. അതിനു ശേഷം സിനിമയുടെ യാത്ര മുന്നോട്ടായിരുന്നില്ല. സുദേവ് നായരുടെ പ്രകടനം തന്റേതിനേക്കാൾ മികച്ചു നിൽക്കുന്നു എന്ന ടൊവിനോയുടെ തോന്നൽ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ടോ എന്നെനിക് സംശയമുണ്ടായി.ഇപ്പോൾ ഇത്രയൊക്കെ സംഭവങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ സിനിമ കാണുന്നതിൽ നിന്ന് തടസം സൃഷ്ടിക്കുന്നത് കാണുമ്പോൾ എനിക്ക് ആ സംഭാഷണം ഓർമ വരുന്നു. ടൊവിനോയ്ക്ക് വ്യക്തിപരമായി തന്റെ കലാസപര്യയിൽ ഗുണകരമാവുമെങ്കിൽ ആവട്ടെ എന്ന ചിന്തകൊണ്ടും അയാളെ വീണ്ടും വീണ്ടും പാകം ചെയ്തു വിഴുങ്ങാമെന്ന മോഹം എനിക്കില്ലാത്തതുകൊണ്ടുമാണ് ഞാൻ എന്റെ ചിന്തകൾ സത്യസന്ധമായി പങ്കുവച്ചത്.

സിനിമ എന്തായാലും ഇപ്പോൾ പബ്ലിക് ഡൊമൈയ്നിൽ എത്തി. ഇനി അത് അതിന്റെ പ്രേക്ഷകരെ കണ്ടെത്തും. സമയമെടുക്കുമായിരിക്കും. സാരമില്ല. കൂലിക്കെഴുത്തുകാരുടെയും സാംസ്കാരിക ബോക്സർമാരുടെയും സപ്പോർട്ട് ഉള്ളതുകൊണ്ട് സിനിമ എന്തിനു പിൻവലിച്ചു എന്ന ചോദ്യത്തിന് തല്ക്കാലം ടൊവിനോ ഉത്തരം പറയേണ്ടിവരില്ല. സാരമില്ല. സത്യങ്ങൾ കാലം തെളിയിക്കട്ടെ. സിനിമയോടും സഹപ്രവർത്തകരായ കലാകാരന്മാരോടും അൽപമെങ്കിലും സത്യസന്ധത ഉണ്ടെങ്കിൽ അയാളത് പുറത്തിറങ്ങാൻ അനുവദിക്കട്ടെ.

ഇക്കാര്യത്തിൽ തൽക്കാലം ഇത്രമാത്രം. ഇതിൽ കമന്റുകൾ അനുവദിക്കുന്നില്ല.’’

‘വഴക്ക്’ സിനിമയുടെ ഒടിടി/തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും തമ്മില്‍ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. സിനിമ ഡിജിറ്റൽ/ തിയറ്റർ റിലീസ് ചെയ്യാൻ നിർമാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനൽകുമാറിന്റെ പരാതി. ചിത്രം തിയറ്ററുകളിലെത്തുമ്പോൾ അത് പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് ടൊവിനോ ഇതിനു തയാറാകാത്തതെന്നും സനൽ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചു.

എന്നാൽ സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോയും എത്തി. സംവിധായകന്റെ സോഷ്യൽ സ്റ്റാറ്റസിന്റെ പ്രശ്നം കൊണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ ചിത്രം നിരാകരിക്കുകയാണെന്നായിരുന്നു ടൊവിനോയുടെ മറുപടി. വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടൊവിനോ പറയുന്നു.

Tags: facebook postTOVINO THOMASVAZHAKKU MOVIESANAL KUMAR SASIDHARAN

Latest News

ജമ്മുവിൽ ഇന്ത്യ-പാക് സംഘർഷം; പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു

കശ്മീരില്‍ അതീവ ജാഗ്രത; ഡല്‍ഹിയില്‍ നിര്‍ണായക യോഗം | pakistani-missiles-intercepted-in-jammu-blackout-across-city

വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പാകിസ്താൻ പരിപാടികൾക്ക് വിലക്ക്; സീരീസുകൾ, സിനിമകൾ എന്നിവയുടെ സംപ്രേഷണം തടഞ്ഞ് ഇന്ത്യ

ഇനിയും പ്രകോപനമുണ്ടായാൽ ഉചിതമായ പ്രതികരണം നൽകാൻ രാജ്യം സജ്ജം’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.