Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

യുഎപിഎ ചുമത്തിയ നടപടി നിയമവിരുദ്ധം; കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടിയ പ്രബീര്‍ പുര്‍കായസ്തയ്ക്കു ജയില്‍ മോചനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 15, 2024, 02:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ യുഎപിഎ ചുമത്തി ജയിലിലടച്ച ന്യുസ് ക്ലിക്ക് പോര്‍ട്ടല്‍ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തയ്‌ക്കെതിരായ നടപടി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. നില നില്‍ക്കാത്ത വാദം ഉന്നിയിച്ച മാധ്യമപ്രവര്‍ത്തകനെ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്തതും റിമാന്റ് ചെയ്തതും നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

2024 ഒക്ടോബര്‍ 3-ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ 80-ഓളം പത്രപ്രവര്‍ത്തകര്‍, ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍, ഫ്രീലാന്‍സര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് പുര്‍ക്കയസ്തയെയും ന്യൂസ് പോര്‍ട്ടലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. അമിത് ചക്രവര്‍ത്തി പിന്നീട് മാപ്പ് സാക്ഷിയായി മാറുകയും ഹര്‍ജി പിന്‍വലിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പോര്‍ട്ടലിന്റെ വലിയ പ്രചാരണത്തിനനായി ചൈനീസ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് യുഎപിഎ ചുമത്തുന്നതിനു മുന്‍പ് അന്വേഷണ സംഘം അറിയിച്ചിരുന്നു.

സുപ്രീ കോടതി വിധി പ്രകാരം 77 കാരനായ പുര്‍കയസ്തയെ ജാമ്യം നല്‍കി വിട്ടയക്കണമെന്ന് ബെഞ്ച് വിധി പുറപ്പെടുവിച്ചു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യം നല്‍കാമെന്നും കോടതി പറഞ്ഞു. കേസില്‍ 8,000 വാക്കുകളുള്ള കുറ്റപത്രം ഏപ്രില്‍ അവസാനത്തോടെ സമര്‍പ്പിച്ചിരുന്നു. കേസില്‍ ഡല്‍ഹി കോടതി മെയ് 31 ന് തുടര്‍വാദം കേള്‍ക്കും.

2023 ഒക്ടോബര്‍ നാലിന് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് പുര്‍കയസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നല്‍കിയിട്ടില്ലെന്നും അതുവഴി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം, പുര്‍കയസ്ഥയ്ക്ക് കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി ലഭിച്ചതായും, അത് രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സുരക്ഷയും തകര്‍ക്കാന്‍ ഉദ്ദേശത്തോടെ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. സിഎഎ വിരുദ്ധ പ്രതിഷേധം, കര്‍ഷക പ്രസ്ഥാനം, കോവിഡ് കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി സര്‍ക്കാരിനെതിരായ വിമര്‍ശനം, പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ എന്നിവയും കേസിനു ആധാരമാണ്. എന്നാല്‍ ന്യൂസ്‌ക്ലിക്ക് അതിന്റെ എല്ലാ ഫണ്ടുകളും നിയമപരമായ വഴിയിലൂടെ വന്നതാണെന്ന് വാദിച്ചു.

ReadAlso:

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഡല്‍ഹി പോലീസിന്റെയും മറ്റ് ഏജന്‍സികളുടെയും അന്വേഷണങ്ങള്‍ ഞങ്ങളുടെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ലക്ഷ്യം വെയ്ക്കാനുള്ള ശ്രമങ്ങളാണെന്ന് ന്യൂസ്‌ക്ലിക്ക് ആവര്‍ത്തിച്ചു. ഞങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ്. ഭിന്നാഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമ സംഘടനകളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയില്‍ ആശങ്കാജനകമായ ഒരു പ്രവണതയായി മാറിയിരിക്കുന്നതായി ന്യുസ് ക്ലിക്ക് അഭിപ്രായപ്പെട്ടു.


ആരാണ് പ്രബീര്‍ പുര്‍കായസ്ത?

1975 ലെ അടിയന്തരാവസ്ഥക്കാലത്ത് വിവിധ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് ജയിലില്‍ കിടന്ന പത്ര പ്രവര്‍ത്തകനാണ് പ്രബീര്‍ പുര്‍കായസ്ത. ശക്തമായ രാഷ്ട്രീയ നിലപാട് കാത്ത് സൂക്ഷിച്ചുരുന്ന പ്രബീര്‍ പത്രപ്രവര്‍ത്തന മേഖലയില്‍ ശാസ്ത്ര വിഷയങ്ങള്‍ കൈക്കാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനായിരുന്നു.1975 ലെ അടിയന്തരാവസ്ഥയിലാണെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയിലാണെങ്കിലും ഒരു ഇരയായി അറിയപ്പെടാന്‍ എനിക്ക് താല്പര്യമിലല്ലെന്നായിരുന്നു നിലിവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍ നിറുത്തി പ്രബീര്‍ പുര്‍കായസ്ത അഭിപ്രായപ്പെട്ടത്. 1975 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നത് തന്റെ പത്രപ്രവര്‍ത്തന ജീവിത്തില്‍ വലിയ വഴിത്തിരിവായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സിപിഎം സഹയാത്രികനായ പ്രബീര്‍ പുര്‍കായസ്താ ജെഎന്‍യുവിലെ പഠനക്കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. ന്യുസ് ക്ലിക്ക് എന്ന പ്രസ്ഥാനം സ്ഥാപിക്കുമ്പോഴും ഭരണത്തിലെ അസമത്വങ്ങളെയും അസ്വാരസ്യങ്ങളെയും വര്‍ഗ്ഗീയവത്ക്കരണത്തിനെതിരെയും പോരാടിയ പ്രബീറിനെ അക്കാരണത്താലാണ് ചൈനീസ് ഫണ്ട് വാങ്ങിയെന്നു കാട്ടി അനധികൃതമായി ജയിലിലടച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെ തിരിഞ്ഞതിനുളള പ്രതികാര നടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ആരോപണം ഉയരുന്നത്.

Tags: SUPREME COURT OF INDIAnews clickPrabir Purkayastha

Latest News

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies