Movie News

‘സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’: നാളെ മുതൽ തിയറ്ററുകളിൽ

രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ നാളെ തിയറ്ററുകളിലെത്തും. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയ ചിത്രത്തില്‍ രാജേഷ്‌ മാധവനും ചിത്ര എസ് നായരുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍. കുഞ്ചാക്കോ ബോബനും അതിഥിതാരമായി ചിത്രത്തിലുണ്ട്.

സുധീഷ്‌ കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാന്‍, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്മണന്‍ , അനീഷ്‌ ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്.

ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം: സബിൻ ഉരാളുകണ്ടി. വരികള്‍: വൈശാഖ് സു​ഗുണന്‍, സം​ഗീതം: ഡോൺ വിൻസന്‍റ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്‌ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്‍റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.