സിനിമയ്ക്കപ്പുറമുള്ള താരങ്ങളുടെ സൗഹൃദവും ഒത്തുചേരലുകളുമൊക്കെ ആരാധകർക്ക് എന്നും കൗതുകമാണ്. അത്തരമൊരു ഒത്തുച്ചേരലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവനാണ് ഈ ഒത്തുകൂടലിന്റെ ചിത്രം പങ്കിട്ടത്.
കാവ്യയ്ക്കും ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം നരേൻ, മീരാജാസ്മിൻ എന്നിവരെയും ചിത്രത്തിൽ കാണാം. ഒപ്പം നരേന്റെയും മീര ജാസ്മിന്റെയും കുടുംബാംഗങ്ങളുമുണ്ട്. മീര ജാസ്മിന്റെ അമ്മ, സഹോദരിമാർ, നരേന്റെ ഭാര്യ, കുട്ടികൾ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ദിലീപും മീര ജാസ്മിനും കുടുംബസമേതം നരേന്റെ വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണിത്.
“മുൻകൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരൽ,” എന്നാണ് ചിത്രത്തിനു കാവ്യ അടിക്കുറിപ്പു നൽകിയിരിക്കുന്നത്.
നരേനും മീരാ ജാസ്മിനും അഭിനയിച്ച ‘ക്വീൻ എലിസബത്ത്’ എന്ന ചിത്രത്തിന്റെ നിർമാതാവായ രഞ്ജിത് മണംബ്രക്കാട്ടും ചിത്രത്തിലുണ്ട്.