Health

കൊതുക് വളഞ്ഞിട്ട് ആക്രമിക്കുന്നോ? ഇതൊരു കഷ്ണം മതി കൊതുകിനെ തുരത്താൻ

ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു.

ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ചിക്കൻഗുനിയ, ഡെങ്കിപ്പിനി, മലേറിയ എന്നിവ കൊതുകിലൂടെ പിടിപെടുന്ന രോ​ഗമാണ്. ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുകിനെ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ.

  • ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.
  • കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അൽപം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും.
  • കുരുമുളകുപൊടി സ്‌പ്രേ ചെയ്യുന്നത് കൊതുകിനെ എളുപ്പം തുരത്താൻ സഹായിക്കും. കുരുമുളകുപൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്‌പ്രേ ചെയ്യുക.
  • കർപ്പൂരവള്ളി വീട്ടിൽ വളർത്തുന്നതും ലാവെൻഡർ ഓയിൽ പോലുള്ള സ്വാഭാവിക ഓയിലുകൾ ഉപയോഗിക്കുന്നതും കൊതുക് ശല്യം എളുപ്പം അകറ്റാനാകും