ദോഹ:‘എ വേൾഡ് റീമേഡ്: നാവിഗേറ്റിംഗ് ദി ഇയർ ഓഫ് അൺസേർട്ടേനിറ്റി’ എന്ന പ്രമേയത്തിൽ നടക്കുന്ന നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിൽ ഒമാൻ പങ്കെടുക്കുന്നു. ഫോറത്തിൽ ഒമാന്റെ പ്രതിനിധി സംഘത്തെ ധനകാര്യ മന്ത്രി സുൽത്താൻ സലിം അൽ ഹബ്‌സിയാണ് നയിക്കുന്നത്.
മെയ് 14 മുതൽ 16 വരെ ദോഹയിലാണ് സാമ്പത്തിക ഫോറം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ഫോറത്തിൽ 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള നിരവധി നേതാക്കളും വിദഗ്ധരും തീരുമാനങ്ങളെടുക്കുന്നവരും സാമ്പത്തിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
ഫോറം നിലവിലെ സാമ്പത്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും സഹകരണത്തിന്റെ വഴികൾ തേടുകയും ചെയ്യുന്നു. അറിവും അനുഭവങ്ങളും കൈമാറുകയും ചെയ്യുന്നു. ജിയോപൊളിറ്റിക്കൽ, ട്രേഡ് ആഘാതങ്ങൾ, നിക്ഷേപ രീതി മാറ്റൽ, വിതരണ ശൃംഖല പുനഃക്രമീകരിക്കുക, ആഗോള സാമ്പത്തിക വളർച്ച, ക്ലീൻ എനർജിയിലേക്കുള്ള മാറ്റം, ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഭാവി എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ ഫോറം ചർച്ച ചെയ്യുന്നു.