ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാം. www.vhseportal.lerala.gov.in / www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF) അധിഷ്ഠിതമായ സ്കിൽ കോഴ്സുകൾ തിരഞ്ഞെടുക്കാം.
പ്രവേശന നടപടികൾ സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അപേക്ഷാ സമർപ്പണത്തിനും സംശയ ദൂരീകരണത്തിനും ഹെൽപ്പ് ഡെസ്കിന്റെ സഹായം തേടാവുന്നതാണ്. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) സ്കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക.