Saudi Arabia

പ്രവാസികൾക്ക് ആശ്വാസം ; ആകാശ എയറി’ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും

ജിദ്ദ: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തും. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് സര്‍വീസ് ആരംഭിക്കുക.

പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും പുതിയ സര്‍വീസ്. മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്. ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.

ജൂലൈ 20 മുതലാണ് അഹമ്മദാബാദില്‍ നിന്ന് ജിദ്ദയിലേക്ക് രണ്ട് പ്രതിവാര സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനി അറിയിച്ചു. തലസ്ഥാനമായ റിയാദിലേക്ക് സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.