ബ്രാട്ടിസ്ലാവ: സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വെടിവയ്പ്പ്. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഹാന്‍ഡ്ലോവയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം.
ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. അക്രമി നാലു തവണ വെടിയുതിര്‍ത്തു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പരുക്കു ഗുരുതരമല്ലെന്നാണ് സൂചന. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് അദ്ദേഹം ബോധവാനായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രധാനമന്ത്രിയെ ഉന്നമിച്ച് അക്രമി നാലു തവണ വെടിയുതിര്‍ത്തതയാണ് റിപ്പോര്‍ട്ട്. ഇതിലൊന്നാണ് അദ്ദേഹത്തിന്റെ അടിവയറ്റില്‍ കൊണ്ടത്. പ്രധാനമന്ത്രി അപകടന നില തരണം ചെയ്തതായി സ്ലൊവാക്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ലോവാക്യയുടെ പാർലമെൻ്റിൻ്റെ ഡെപ്യൂട്ടി സ്പീക്കർ ലൂബോസ് ബ്ലാഹ ആക്രമണം സ്ഥിരീകരിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പാര്‍ലമെന്റ് നിര്‍ത്തിവച്ചു. പ്രധാനമന്ത്രിക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് സ്ലൊവാക്യൻ പ്രസിഡൻ്റ് സുസാന കപുട്ടോവ പറഞ്ഞു.