ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ പുറത്തുനിന്ന് പൂര്‍ണ്ണ പിന്തുണയും സഹായവും നല്‍കും. ബംഗാളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും 100 ദിന തൊഴില്‍ പദ്ധതിയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കാത്ത ഒരു സര്‍ക്കാര്‍ പുറത്തുനിന്നുള്ള പിന്തുണയിലൂടെ രൂപീകരിക്കുമെന്നും മമത പറഞ്ഞു.
അധിര്‍ ചൗധരി നയിക്കുന്ന ബംഗാള്‍ കോണ്‍ഗ്രസും സിപിഐഎമ്മും നമ്മുക്കൊപ്പമല്ലെന്നും അവര്‍ ബിജെപിയ്ക്ക് ഒപ്പമാണെന്നുമാണ് മമതയുടെ ആരോപണം. രാജ്യത്തെ 70 ശതമാനം സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലെന്ന് മമത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ 70 ശതമാനം ലോക്സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് മമതയുടെ അനുനയനിലപാട്. മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകളാണ് ഇനി അവശേഷിക്കുന്നത്. ബംഗാളിൽ എല്ലാ ഘട്ടത്തിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇന്ത്യാ മുന്നണി 300ല്‍ അധികം സീറ്റുകള്‍ ഇത്തവണ നേടുമെന്നും ഇന്ത്യാ സഖ്യം രാജ്യം ഭരിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.