കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ക്ക് കടിന തടവ്. വാണിമേൽ തയ്യുള്ളതിൽ അനിൽ, ഏറ്റുമാനൂർ സ്വദേശി ദാസ്, മണ്ണാർക്കാട് ചങ്ങിലേരി വസന്ത എന്നിവരെയാണ് നാദാപുരം കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി അനിലിന് 40 വർഷം കഠിന തടവും 6000 രൂപ പിഴയും രണ്ടാം പ്രതി എം ദാസിന് ആറ് മാസം കഠിന തടവും 5000 രൂപ പിഴയും മൂന്നാം പ്രതി വസന്തക്ക് 20 വർഷവും ആറ് മാസവും കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.
കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാനായി ഒതാതശ ചെയ്തകുറ്റത്തിന് 75 വര്‍ഷം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വനിതാ ജയിലില്‍ കഴിയുകയാണ് വസന്ത.