സിംഗപ്പൂർ: പ്രധാനമന്ത്രിയായി ലോറൻസ് വോങ് (51) സത്യപ്രതിജ്ഞ ചെയ്തു. 2 ദശകം നീണ്ട ഭരണത്തിനുശേഷം സ്ഥാനമൊഴിഞ്ഞ ലീ ഷിയാൻ ലുങ്ങിന്റെ (72) പിൻഗാമിയായാണ് ഉപപ്രധാനമന്ത്രിയായിരുന്ന വോങ് അധികാരമേൽക്കുന്നത്. സിംഗപ്പൂരിൽ അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പു നടക്കും.