ആൻറി ഓക്സിഡന്റുകളുടെയും പോളിഫെനോളുകളുടെയും മികച്ച ഉറവിടമായ ഡാർക്ക് ചോക്ലേറ്റ്. ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കുമന്നാണ് പഠനങ്ങൾ പറയുന്നത്.
ഗുണങ്ങളുണ്ട് എന്ന് കരുതി ഡാർക്ക് ചോക്ലേറ്റ് അമിതമായി കഴിക്കുന്നവർ ശ്രദ്ധിക്കുക. ഏതൊരു ആഹാര വസ്തുവിനെപ്പോലെയും ഡാർക്ക് ചോക്ലേറ്റിനും ചില ദോഷവശങ്ങളുണ്ട്.
സ്ഥിരമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ കാഡ്മിയവും ലെഡും ശരീരത്തിലെത്തുന്നു. ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കുമാണ് ഇത് അപകടമുണ്ടാക്കുക. ഇവ ശരീരത്തിലെത്തിയാൽ തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും ഐക്യു കുറയുന്നതിന് കാരണമാവുകയും ചെയ്യും.
സ്ഥിരമായി ‘ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വൃക്ക തകരാറുകൾ, പ്രത്യുൽപാദന പ്രശ്‌നങ്ങൾ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും. മുതിർന്നവരിൽ ലെഡിന്റെ അംശം നാഡീവ്യവസ്ഥയുടെ പ്രശ്‌നങ്ങൾ, രക്താതിമർദ്ദം, രോഗപ്രതിരോധ ശേഷി കുറക്കുക, വൃക്ക തകരാറുകൾ, പ്രത്യുൽപാദന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ഡാർക് ചോക്ലേറ്റുകൾ കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം:
- ലെഡ്/കാഡ്മിയം കുറഞ്ഞ അളവില്‍ അടങ്ങിയ കഴിക്കുക.
- വല്ലപ്പോഴും മാത്രം ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുക. അല്ലെങ്കിൽ മിൽക്ക് ചോക്ലേറ്റുകൾ ഉപയോഗിച്ച് മാറിമാറി ഉപയോഗിക്കുക.ഇതിൽ ലോഹത്തിന്റെ അംശം കുറവാണ്.
- കൊക്കോയുടെ അംശം കുറവുള്ള ചോക്ലേറ്റുകൾ കഴിക്കുക.