മോമോസ് ഇന്ന് പ്രചാരം നേടി വരുന്ന ഒന്നാണ്. ആവിയില്‍ പുഴുങ്ങുന്നതു കൊണ്ടുതന്നെ ആരോഗ്യകരമായ ഒന്നാണ് ഇത്. വെജ്, നോണ്‍ വെജ് മോമോസുകളുണ്ട്. കീമ ഉപയോഗിച്ചും മോമോസുണ്ടാക്കാം. കീമ മോമോസ് എങ്ങനെ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കീമ-100 ഗ്രാം
- ക്യാരറ്റ്-1 കപ്പ്
- ക്യാബേജ്-1 കപ്പ്
- സ്പ്രിംഗ് ഒണിയണ്‍-1 കപ്പ്
- ബീന്‍സ്-1 കപ്പ്
- സവാള-1 കപ്പ്
- വെളുത്തള്ളി അരിഞ്ഞത്-3 ടീസ്പൂണ്‍
- മൈദ-4 കപ്പ്
- കുരുമുളകുപൊടി-കാല്‍ ടേബിള്‍ സ്പൂണ്‍
- ബട്ടര്‍-1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- ഓയില്‍
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ ബട്ടറൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്കു പച്ചക്കറികളും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക. കീമയും ചേര്‍ത്തിളക്കണം. ഇത് അല്‍പനേരം വേവിയ്ക്കുക. വെള്ളം നല്ലപോലെ വറ്റി ഇറച്ചി നല്ലപോലെ വേവണം. കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. മൈദയില്‍ ഉപ്പും വെള്ളവും ചേര്‍ത്തു കുഴച്ചു മൃദുവാക്കുക. ചെറുനാരങ്ങാവലിപ്പത്തില്‍ മാവെടുത്ത കയ്യില്‍ അല്‍പം ഓയില്‍ പുരട്ടി പരത്തുക. ഇതിനു നടുവില്‍ കീമ കൂട്ടു വയ്ക്കുക. മോമോസ് ആകൃതിയില്‍ നാലുഭാഗവും മടക്കി സീല്‍ ചെയ്ത് ആവിയില്‍ വേവിച്ചെടുക്കാം. ബീജം കൂട്ടാം, 7 സിംപിള്‍ വഴികളിലൂടെ