തടി കുറയ്ക്കാൻ ഒരുപാടു വഴികൾ നിലവിലുണ്ട്. ജിമ്മിൽ പോകാം, ഇന്റർമിറ്റിങ് ഫാസ്റ്റിംഗ് എടുക്കാം, ഡയറ്റെടുക്കാം എന്നാൽ ഇതൊന്നും പ്രാവർത്തികമാക്കുവാൻ കഴിയാത്തവർക്ക് ചില കുറുക്കു വഴികൾ നിലവിലുണ്ട്. ആഢ്യൻ ചെയ്യേണ്ടത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്. രണ്ടാമത് ജങ്ക് ഫുഡ്, മധുരം എന്നിവ ഒഴിവാക്കുക. ഈ 3 സ്റ്റെപ് എടുക്കുമ്പോൾ തന്നെ നിങ്ങളുടെ പകുതി ജോലി കഴിഞ്ഞു. ഇനിയുള്ളത് തടി കുറയുവാൻ വേണ്ടിയുള്ള ചില കുറുക്കു വഴികളാണ്. ഈ പാനീയങ്ങൾ വെറും വയറ്റിൽ തന്നെ കുടിക്കണം.
നാരങ്ങാ നീര്
തടി കുറയ്ക്കാൻ ഏറ്റവും ബേസ്ഡ് ഓപ്‌ഷൻ നാരങ്ങാ നീരാണ്. ഒരു ഗ്ളാസ് ചൂട് വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മധുരത്തിന് വേണമെങ്കിൽ ചെറു തേൻ ഉപയോഗിക്കാവുന്നതാണ്.
നാരങ്ങാവെള്ളത്തിൽ വൈറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസത്തെ വർധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, നാരങ്ങ നീരിൻ്റെ അസിഡിറ്റി നിങ്ങളുടെ ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും പിഎച്ച് അളവ് സന്തുലിതമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു
ഫ്ലവർ ടീ
ഫ്ലവർ ടീ അല്ലെങ്കിൽ ബ്ലൂ ടീ, ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതാണ്. പാൽ ചായയിൽ നിന്ന് വ്യത്യസ്തമായി ഇവ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ബ്ലൂ ടി സ്വാഭാവികമായും കഫീൻ രഹിതമാണ്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ബ്ലൂ ടീയിൽ കാണപ്പെടുന്ന സംയുക്തങ്ങൾ കൊഴുപ്പിൽ ഉൾപ്പെട്ടിരിക്കുന്ന എൻസൈമിൻ്റെ പ്രവർത്തനത്തെ തടയാൻ സഹായിക്കുമെന്നാണ്.സമീകൃതാഹാരത്തിലും വ്യായാമത്തിലും ബ്ലൂ ടീ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണച്ചേക്കാം
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിച്ച് മെറ്റബോളിസം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗറും ചെറുചൂടുള്ള വെള്ളവും ഒരു തുള്ളി തേനും കലർത്തി പാനീയം തയാറാക്കുക. ആപ്പിൾ സിഡെർ വിനെഗർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, വിശപ്പ് കുറയ്ക്കാനും, കൊഴുപ്പ് കുറയ്ക്കുവാനും സഹായിക്കും.
അലോവേര ജ്യൂസ്
കറ്റാർവാഴയിൽ നിന്ന് ലഭിക്കുന്ന ജ്യൂസ് അല്ലെങ്കിൽ ജെൽ രൂപത്തിലാണ് ഉപയോഗിക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ കറ്റാർവാഴ വളർത്താം, ഇലകൾ മുറിച്ച് അവയിൽ അടങ്ങിയിരിക്കുന്ന ജെൽ ലഭിക്കും. എന്നിരുന്നാലും, കറ്റാർ വാഴ ജ്യൂസ് വിൽക്കുന്ന നിരവധി ബ്രാൻഡുകൾ ഉണ്ട്, അത് ഒരുപോലെ ഫലപ്രദമാണ്! ആരോഗ്യത്തോടെയിരിക്കാൻ നിങ്ങൾ എല്ലാ ദിവസവും രണ്ട് ടേബിൾ സ്പൂൺ മാത്രം കറ്റാർ വാഴ കഴിച്ചാൽ മതി. വെറും വയറ്റിൽ കഴിക്കുന്നത് മെറ്റാബോളിസത്തെ സഹായിക്കും
ബീറ്റ്‌റൂട്ട് ജ്യൂസ്
പോഷകങ്ങള്‍ ഏറെയുളള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കൂടാതെ ഇതില്‍ കലോറി വളരെ കുറവാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമാണ്.
ബീറ്റ് റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നല്ല പോലെ ജ്യൂസാക്കി അടിച്ചെടുക്കുക. ശേഷം അൽപം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്. കൂടാതെ കാരറ്റിനൊപ്പവും ബീറ്റ്റൂട്ട് മിക്സിയില്‍ അടിച്ചുകുടിക്കാവുന്നതാണ്.