മാങ്ങ കാലമായതുകൊണ്ടു തന്നെ മാങ്ങാ കൊണ്ടുള്ള വിഭവങ്ങൾ തയ്യറാക്കുന്ന തിരക്കിലാണ് മലയാളികൾ. മാങ്ങാ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് അച്ചാർ തന്നെയാകും തന്നെയാകും. ഒരു സ്പെഷ്യൽ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നല്ലെണ്ണ – 1/4 കപ്പ്
- കടുക് – 1 ടീസ്പൂൺ
- ചുവന്ന മുളക് – 2 എണ്ണം
- ഉലുവപൊടി – 1/2 ടീസ്പൂൺ
- കായ പൊടി – 1/2 ടീസ്പൂൺ
- മുളക് പൊടി – 3 ടീസ്പൂൺ
- മാങ്ങ – 1 കപ്പ് (2 എണ്ണം )
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ചീനചട്ടിയിൽ നല്ലെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. അതിലേക്ക് കായപൊടിയും ഉലുവപ്പൊടിയും ചേർത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ മുറിച്ച് വച്ച മാങ്ങകഷണങ്ങൾ കൂടി ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ വഴറ്റുക. സോഫ്റ്റ് ആയി വരുമ്പോൾ ആവശ്യത്തിന് ഉപ്പും മുളക് പൊടിയും ചേർത്ത് ഇളക്കുക. തണുത്ത് കഴിഞ്ഞു എയർ ടൈറ്റ് കണ്ടെയ്നറിൽ