ബദാം ആരോഗ്യത്തിന് ഉത്തമമായൊരു ഭക്ഷ്യവസ്തുവാണ്. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം.ബദാം വെള്ളത്തിലിട്ടും അല്ലാതെയും കഴിയ്ക്കാം. ഇതല്ലാതെ പല വിഭവങ്ങളിലും ഇതുപയോഗിയ്ക്കുന്നുമുണ്ട്. ബദാം കൊണ്ടു സൂപ്പുമുണ്ടാക്കാം. ആരോഗ്യകരമായ ഈ സൂപ്പ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണപ്രദവുമാണ്. ബദാം സൂപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബദാം-50 ഗ്രാം
- ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍
- കോണ്‍ഫ്‌ളോര്‍-4 ടേബിള്‍ സ്പൂണ്‍
- പാല്‍-1 കപ്പ്
- വെള്ളം-4 കപ്പ്
- ക്രീം- 4 ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- ഉപ്പ്
തയ്യറാക്കുന്ന വിധം
ബദാം കുതിര്‍ത്തു തൊലി കളയുക. ഇതില്‍ പകുതി നല്ലപോലെ ചെറുതായി മുറിയ്ക്കുക. ബാക്കി പകുതി പാലിനൊപ്പം അരച്ചെടുക്കണം. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതില്‍ അരിഞ്ഞ ബദാം ചേര്‍ത്ത് ഇളംബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കണം. ഇതിലേയ്ക്കു ഫ്‌ളോര്‍ ചേര്‍ത്തിളക്കുക. പിന്നീട് വെള്ളം ചേര്‍ത്തിളക്കിക്കൊണ്ടിരിയ്ക്കുക. 2 മിനിറ്റു നേരം തിളപ്പിയ്ക്കണം.
ഇതിലേയ്ക്ക് പാല്‍-ബദാം മിശ്രിതം, ഉപ്പ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം ചെറുചൂടില്‍ തിളപ്പിയ്ക്കുക. വാങ്ങി വച്ച് ക്രീം ചേര്‍ത്തിളക്കാം. ബദാം സൂപ്പ് തയ്യാര്‍.