നല്ല ഫ്രൈഡ് ചിക്കന്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിനും മികച്ച ചിക്കന്‍ ബ്രോസ്റ്റ് തയ്യാറാക്കുന്നതിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഈസിയായി ചിക്കന്‍ ബ്രോസ്റ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ – 1 കിലോ (ലെഗ് പീസ് അല്ലെങ്കില്‍ ബ്രെസ്റ്റ് പീസ്)
- ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍
- വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
- സോയ സോസ് – 1 ടീസ്പൂണ്‍
- ചില്ലി സോസ് – 1 ടീസ്പൂണ്‍
- തക്കാളി സോസ് – 1 ടീസ്പൂണ്‍
- കുരുമുളക് പൊടി – 1 ടീസ്പൂണ്‍
- ഉപ്പ് – 1 1/2 ടീസ്പൂണ്‍
- വെള്ളം – 1 കപ്പ്
മാവിനായി
- മൈദ – 1 1/2 കപ്പ്
- മുട്ട – 1 (നന്നായി അടിക്കുക)
- മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
- വെള്ളം – 2 ടീസ്പൂണ്‍
- കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യമായ തുക
കോട്ടിംഗിനായി
- ബ്രെഡ് പൊടി – അല്‍പം
- എണ്ണ – വറുക്കാന്‍ ആവശ്യമായത്രയും
തയ്യറാക്കുന്ന വിധം
ആദ്യം ചിക്കന്‍ കഷ്ണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കണം. എന്നിട്ട് ഒരു പാത്രത്തില്‍ ഇട്ട് തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് 10 മിനിറ്റ് അടുപ്പത്തുവെച്ചു വയ്ക്കുക, ചിക്കന്‍ മുക്കാല്‍ ഭാഗം വേവുമ്പോള്‍ ഇത് ഓഫ് ചെയ്ത് വെക്കേണ്ടതാണ്. ശേഷം മറ്റൊരു പാത്രത്തില്‍ മൈദ, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, അടിച്ച മുട്ടയും വെള്ളവും ചേര്‍ത്ത് ചെറുതായി ഇളക്കുക.
ശേഷം അടുപ്പില്‍ ഒരു ഫ്രൈയിംഗ് പാന്‍ വെച്ച ശേഷം വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിക്കുക, ചിക്കന്‍ കഷണം പുറത്തെടുത്ത് മാവില്‍ മുക്കി ചട്ടിയില്‍ ഇട്ടു സ്വര്‍ണ്ണ തവിട്ട് നിറമാവുന്നത് വരെ വറുത്തെടുക്കുക. എല്ലാ ചിക്കന്‍ കഷ്ണങ്ങളും ഇതുപോലെ ഉണ്ടാക്കുകയാണെങ്കില്‍, രുചികരമായ ബ്രോസ്റ്റ് ചിക്കന്‍ റെഡി.