മത്തങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ശരീരത്തിനാവശ്യമായ ആൻറി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ മത്തങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ, നാരുകൾ, വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. മത്തങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ആരോഗ്യകരവും അതൊടൊപ്പം രുചികരമായ കിടിലൻ മത്തങ്ങ എരിശ്ശേരി കറി തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകൾ
- മത്തങ്ങ – പകുതി
- പയർ – ഒരു കപ്പ്
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- ചുവന്ന മുളക് – അര ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- നാളീകേരം – ഒരു കപ്പ്
- ജീരകം – കാൽ ടീസ്പൂൺ
- ചുവന്ന മുളക് – 4 എണ്ണം
- വെളിച്ചെണ്ണ – രണ്ട് ടേബിൾസ്പൂൺ
- കടുക് കാൽ – ടീസ്പൂൺ
- കറിവേപ്പില – രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
പയറ് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം മത്തങ്ങ നല്ല പോലെ നുറുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്ക് നാളികേരം, ജീരകം, ചുവന്ന മുളക് ചേർത്ത് അരയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങയിലേക്ക് ചേർത്ത് ഒന്ന് വേവിക്കുക. അതിലേക്ക് വറുത്ത് ചേർക്കാം. വെളിച്ചെണ്ണയിൽ കടുക്, ചുവന്ന മുളക്, നാളീകേരം, കറിവേപ്പില ഒന്ന് ഫ്രൈ ആക്കി ചേർക്കാം. നാളീകേരം ഫ്രൈ ആക്കി ചേർക്കുന്നതാണ് എരിശ്ശേരിയുടെ സ്വാദ്.