ഇനി വീട്ടിൽ തയ്യാറാക്കാം ഡ്രാഗണ്‍ ഫ്രൂട്ട് ഷേക്ക്. വളരെ സിംപിളായി ഡ്രാഗണ്‍ ഫ്രൂട്ട് ഷേക്ക് രുചികരമായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം .
ചേരുവകള്‍
ഡ്രാഗണ്‍ ഫ്രൂട്ട് – 1 എണ്ണം
പഞ്ചസാര – 2 – 3 ടേബിള്‍സ്പൂണ്‍
തണുത്ത പാല് – 1/2 കപ്പ്
വാനില ഐസ്ക്രീം – 1 കപ്പ്
തയാറാക്കുന്ന വിധം : ഒരു മിക്സര്‍ ജാറിലോട്ട് ഡ്രാഗണ്‍ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാല്, ഐസ്ക്രീം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
ഇത് ഗ്ലാസില്‍ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കുക.