Health

പൊണ്ണത്തടി കുറയ്ക്കാൻ ഒരു ഗ്ലാസ്സ് തൈര് ഇങ്ങനെ കഴിച്ചാലോ?

തടി കുറയ്ക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരുണ്ട്. തടി കൂടാനും കുറയാനും ഇടയാക്കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. ചിലത് ആരോഗ്യകരമാണെങ്കിലും തടി കൂട്ടുകയും ചെയ്യും. ചിലത് കഴിയ്ക്കുന്ന രീതിയാണ് പ്രധാനം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പോലും നാം വേണ്ട വിധത്തില്‍ കഴിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ദോഷം വരുത്തിയേക്കും.

തൈര്​

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ നാം പറഞ്ഞ് കേള്‍ക്കുന്ന പേരാണ് തൈര്. തൈര്, മോര്, സംഭാരം എന്നിങ്ങനെ പല രീതിയിലും ഇത് കഴിയ്ക്കാം. വൈറ്റമിനുകളും പ്രോട്ടീനുകളുമടക്കം പല പോഷകങ്ങളും അടങ്ങിയ ഒന്നാണ് തൈര്. കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

യോഗര്‍ട്ട് ​

എന്നാല്‍ തൈര് തടി കൂട്ടുമോയെന്ന് പേടി പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും കൊഴുപ്പടങ്ങിയ കട്ടത്തൈര്. രുചികരമാണെങ്കിലും ഇത് കൊഴുപ്പുള്ളതിനാല്‍ അതിന്റേതായ ദോഷമുണ്ടാക്കുമോയെന്നതാണ് പലരുടേയും ഭയം. മോര്, സംഭാരം പോലെ കൊഴുപ്പു നീക്കിയ വകഭേദങ്ങളുണ്ടെങ്കിലും ഇത് കഴിയ്ക്കാന്‍ ചിലര്‍ക്കെങ്കിലും തൈരിനോളം ഇഷ്ടം കാണില്ല. ഇതിനുളള പരിഹാരമാണ് യോഗര്‍ട്ട് എന്നത്.

വയറിന്റെ ആരോഗ്യത്തിന്​

യോഗര്‍ട്ട് തൈരിന്റെ അതേ രൂപത്തിലുള്ളതാണ്. കട്ടിയുള്ള, സ്വാദിഷ്ടമായ ഒന്ന്. അതേ സമയം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത് തൈരിനേക്കാള്‍ ആരോഗ്യകരവുമാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. യോഗര്‍ട്ട് എന്നത് ആരോഗ്യകരമായ ബാക്ടീരിയകളെ പാലിലേയ്ക്ക് ഒരു പ്രത്യേക ടെംപറേച്ചറില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ഇതിനാല്‍ തന്നെ വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങള്‍ തൈരിനേക്കാള്‍ യോഗര്‍ട്ടിന് കൂടുതലാണ്.

തടി കുറയ്ക്കാന്‍​

ഇതില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്‌. എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യുന്നു. ഇതിലെ പ്രോട്ടീനുകള്‍ ഏറെ ഗുണകരമാണ്. ഇത്തരം കാര്യങ്ങള്‍ കൊണ്ട് ഇത് തടി കുറയ്ക്കാന്‍ കൊഴുപ്പുള്ള തൈരിനേക്കാള്‍ നല്ലതാണ്.ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇതേറെ നല്ലതാണ്. ഇതിലൂടെ തടി കുറയ്ക്കാനും സഹായിക്കുന്നു.

തൈര് എങ്ങനെ കഴിക്കണം?

എന്തെങ്കിലും ആഹാരം കഴിച്ചതിനു ശേഷം പഞ്ചസാര ഇടാതെ ഇഞ്ചി നീര്, പച്ചമുളക് എന്നിവ മിക്സ് ചെയ്ത് കുടിക്കാം.വേണമെങ്കിൽ ഒരു നുള്ള് ഉപ്പ് ചേർക്കാം