മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ മരിച്ചു. മാല്‍ഡ ജില്ലയിലെ വിവിധ ഇടങ്ങളിലായാണ് മരണങ്ങള് സംഭവിച്ചത്. മിന്നലില്‍ പരിക്കേറ്റ നിരവധി പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ജില്ലാ ഭരണകൂടത്തിലെ വൃത്തങ്ങള്‍ അറിയിച്ചു.
മരിച്ച മൂന്ന് പേർ മാൾഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സഹപൂർ സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.
ഹരിശ്ചന്ദ്രപൂരിൽ വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ദമ്പതികൾക്ക് ഇടിമിന്നലേറ്റത്. ബാക്കിയുള്ളവർ ഇംഗ്ലീഷ് ബസാർ, മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്. പോലീസെത്തി മൃതദേഹങ്ങള്‍ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനമായി നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.