History

നിലത്തു മുട്ടാത്ത ഒറ്റക്കല്ലോ?:ലോകത്തെ ഞെട്ടിച്ച ഇന്ത്യൻ അത്ഭുതം കാണണോ?

ക്ഷേത്രത്തിന്റെ മുൻവശത്ത് ഒരു വലിയ നന്ദി വിഗ്രഹം ഉണ്ട്, ശിവപാർവതിമാരുടെ ഒററ കല്ലിൽ കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഏതാണെന്ന് അറിയാമോ..? എന്നാൽ 70 ശിലാസ്തംഭങ്ങളിൽ, സീലിംഗിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു സ്തൂപം ആണത്. സ്തംഭത്തിന്റെ അടിത്തറ നിലത്തു തൊടുന്നില്ല, നേർത്ത കടലാസ് അല്ലെങ്കിൽ ഒരു തുണികൊണ്ടുള്ള വസ്തുക്കൾ ഒരു വശത്ത് നിന്ന് മറ്റൊന്നിലേക്ക് കടക്കാൻ മാത്രം കഴിയും. പതിനാറാം നൂറ്റാണ്ടിലെ മനോഹരമായ വീരഭദ്ര ക്ഷേത്രം ലെപക്ഷി ക്ഷേത്രം എന്നറിയപ്പെടുന്നു. ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലെ ചെറിയ ചരിത്രഗ്രാമമായ ലെപാക്ഷിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വിജയനഗര വാസ്തു ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ ദേവൻ, ദേവതകൾ, നർത്തകർ, സംഗീതജ്ഞർ എന്നിവരുടെ നിരവധി ശിൽപങ്ങളും മഹാഭാരതം, രാമായണം, ഇതിഹാസങ്ങൾ പുരാണങ്ങൾ.രാമായണത്തിൽ ലെപക്ഷി ഗ്രാമത്തെ പറ്റി പരാമർശിക്കുന്നുണ്ട്. അയോധ്യയിലെ രാജാവായ ഭഗവാൻ ശ്രീരാമൻ പത്നി സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുന്ന വേളയിൽ രാവണനെ തടുക്കാൻ ശ്രമിച്ച ജതായു പക്ഷിക്ക് മുറിവേറ്റ് ഇവിട വീണു എന്നാണ് ഐതിഹ്യം. രാമൻ സ്ഥലത്തെത്തിയപ്പോൾ പക്ഷിയെ കണ്ടു അവനോട് അനുകമ്പയോടെ പറഞ്ഞു, “ലെ പക്ഷി” – തെലുങ്കിൽ “എഴുന്നേൽക്കുക പക്ഷി” എന്നർത്ഥം ആണ് വരുന്നത്.തെക്കന്‍ ആന്ധ്രാപ്രദേശിലാണ് ഈ ക്ഷേത്രം. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണിത്. എഴുപത് തൂണുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതില്‍ ഒരു തൂണ് തറയില്‍ തൊട്ടല്ലാ നില്‍ക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒന്നാണിത്. പലരും തുണിയും കമ്പുകളും ഇതിനടിയിലൂടെ കടത്തിവിട്ട് ഇതിന്‍റെ ആധികാരികത പരീക്ഷിച്ച് നോക്കാറുണ്ട്. രാമായണകാലത്ത് ജടായു രാവണനോട് ഏറ്റുമുട്ടി മുറിവേറ്റു വീണത്‌ ഈ പാറപ്പുറത്താണത്രേ. ശ്രീരാമന്‍ ജടായുവിനെ കണ്ടെത്തി, “ലെ-പക്ഷി” (ഉണരൂ പക്ഷി) എന്ന് പറയുകയും സീതാദേവിയുടെ സന്ദേശം കൈമാറി ജീവിതലക്‌ഷ്യം നേടിയ ജടായു മുക്തിപദം നേടുകയും ചെയ്തു. ശ്രീഹനുമാന്‍ ആരാധിച്ചിരുന്ന ശിവലിംഗവും ഇവിടെ കാണാം. വീരഭദ്രക്ഷേത്രം എന്നാണറിയപ്പെടുന്നതെങ്കിലും ശിവനും വിഷ്ണുവും ദുര്‍ഗയുമൊക്കെ പ്രതിഷ്ഠകളാണ്. അഗസ്ത്യമുനി തപസ്സ് ചെയ്ത സന്നിധാനവും അദ്ദേഹം പ്രതിഷ്ഠിച്ച ശിവലിംഗവും കാണാം.
ഇവിടെ പണ്ടേ ഒരു ക്ഷേത്രമുണ്ടായിരുന്നു. അത് അതേപോലെ നിര്‍ത്തിക്കൊണ്ട് ആമയുടെ ആകൃതിയുള്ള ഈ പാറപ്പുറത്ത് വിജയനഗര സാമ്രാജ്യത്തിലെ രാജാവായ അച്യുതദേവരായരുടെ കീഴിലുള്ള പെനുകൊണ്ടയിലെ ഗവര്‍ണറായ വിരൂപണ്ണനായിക്കും സഹോദരന്‍ വീരണ്ണനായിക്കും ആണ് 1530ല്‍ ക്ഷേത്രം നവീകരിക്കാനാരംഭിച്ചത്. പ്രസിദ്ധ വിശ്വകര്‍മശില്പി ആയ ജക്കനാചാരിയുടെ ചാതുര്യത്തില്‍ നിർമ്മിക്കപ്പെട്ട മനോഹരമായ ഈ സമുച്ചയം പക്ഷെ, ഖജനാവിനു ക്ഷീണം വരുത്തി എന്നും അതിന്മേല്‍ വിരൂപണ്ണയുടെ ശത്രുക്കളുടെ ഏഷണി മൂലവും അക്കാലത്തു ഖജനാവ് മോഷണത്തിന് നല്‍കിയിരുന്ന ശിക്ഷയായ — കണ്ണ് ചൂഴ്ന്നെടുക്കാന്‍ — രാജാവ് ഉത്തരവിട്ടു. എന്നാല്‍ വിധി അറിഞ്ഞ വിശ്വസ്തനും രാജഭക്തനും ആയ വിരൂപണ്ണ തന്റെ കണ്ണുകള്‍ സ്വയം ചൂഴ്ന്നെടുത്ത് ക്ഷേത്രമതില്‍ക്കെട്ടിലേക്ക് എറിഞ്ഞു. അന്നുണ്ടായ ചോരപ്പാടുകള്‍ ഇന്നും അവിടെ കാണാവുന്നതാണ്. അങ്ങിനെ ലേപ-അക്ഷി എന്നതും ഈ സ്ഥലത്തിന്റെ പേരിനു കാരണമായത്രേ. നാട്യമണ്ഡപത്തിലെ ശിവകങ്കാളമൂര്‍ത്തിയും ശിവന്റെ 14 രൂപങ്ങളും‍, ഗംഗ-യമുനയും, ദേവനൃത്തഗുരു ഭൃംഗിയും, ഭൂലോക നര്‍ത്തകി രംഭയും, കിരാതവിജയം കൊത്തുപണികളും, കൂട്ടത്തില്‍ ചൈനീസ് സഞ്ചാരികളുടേത് പോലെയുള്ള രണ്ടു ശില്പങ്ങളും, അര്‍ദ്ധമണ്ഡപത്തിലെ വാസ്തുപുരുഷനും, കാമസൂത്രയിലെ പദ്മിനി ശൈലിയിലെ മനോഹരിയായ സ്ത്രീയും, ഗര്‍ഭഗൃഹത്തിലെ ബിംബങ്ങളും, മച്ചില്‍ നശിച്ചു കൊണ്ടിരിക്കുന്ന മ്യുറൽ പെയിന്റിങ്ങുകളും (കൂടുതലും ശിവ-പാര്‍വതി പരിണയ ചിത്രങ്ങള്‍) ഗൈഡ് വിശദീകരിച്ചു. പല തൂണുകള്‍ക്കും ഒരു ചെരിവ് തോന്നി. അതിലൊരു തൂണ് കുറച്ചു മാത്രമേ തറയില്‍ തൊട്ടിട്ടുള്ളൂ. അത് പണ്ട് ‘hanging pillar ‘ ആയിരുന്നത്രെ. ഇതിന്റെ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ ബ്രിട്ടീഷ്‌ എഞ്ചിനീയെര്‍സ് അതിനെ നീക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എല്ലാ തൂണുകള്‍കും അസംതുലിതാവസ്ഥ രൂപപ്പെട്ടു.ക്ഷേത്രത്തിനു പിന്‍വശത്തായി ഏഴു തലയുള്ള ഒരു കൂറ്റന്‍ ഒറ്റക്കല്‍ നാഗപ്രതിമ കാണാം. ശില്പികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ താമസിച്ചപ്പോള്‍ സമയം പോകാന്‍ വേണ്ടി അവര്‍ ഉണ്ടാക്കിയതാണത്രെ ഇത്. പിന്നീടു ഇതില്‍ ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടു. 200 മീറ്റര്‍ ദൂരെയുള്ള നന്ദി പ്രതിമയ്ക്ക് ഈ നാഗത്തിലെ ലിംഗം കാണാം. ഇതിനടുത്തായി ശ്രീ-കാള-ഹസ്തി (ചിലന്തി-സര്‍പ്പം-ആന), ഗണപതി, സപ്തമാതൃക്കള്‍ എന്നിങ്ങനെ മറ്റു കൊത്തുപണികളും ഉണ്ട്. ഇനിയാണ് മുപ്പത്തിയെട്ടോളം തൂണുകളുള്ള കല്യാണമണ്ഡപം. പണി തീരാത്ത ഈ മണ്ഡപത്തിലെ തൂണുകളിലെ ആയിരക്കണക്കിനു ഡിസൈനുകള്‍ സാരികളിലൂടെയും മറ്റും ലോകപ്രശസ്തമാണ്. ഇവിടെയും ദേവന്മാരുടെയും മുനിമാരുടേയും ധാരാളം വലിയ വലിയ ശില്പങ്ങള്‍. അതോടൊപ്പം ശിവ-പാര്‍വതി വിവാഹവും! മൂന്നു ഭാവങ്ങള്‍ കാണിക്കാന്‍ ഒരേ ശരീരത്തില്‍ മൂന്നു തലയുള്ള ഒരു പശു. പല ശരീരഭാഗങ്ങള്‍ ചേര്‍ന്ന ഒരു മൃഗം, ശില്പികള്‍ക്ക് ആഹാരം കഴിക്കാനോ മ്യുറൽ പെയിന്റിങ്ങിനായി ചായക്കൂട്ടുകള്‍ തയ്യാറാക്കാനോ തറയില്‍ ഉണ്ടാക്കിയ കുഴിപ്പാത്രങ്ങള്‍, മനോഹര ശില്പങ്ങളുള്ള തൂണുകളുടെ നീണ്ട നിരകളോടെ വലിയ ചുറ്റമ്പലം — ഉപേക്ഷിക്കപ്പെട്ട ഒരു മുറിയിലേക്ക് കാല്‍വെച്ചതില്‍ അതിലെ വാവലുകള്‍ അസ്വസ്ഥരായി — സീതാദേവിയുടെ കാല്‍പാടുകള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇലയില്ലാത്ത ഒരു ചമ്പകമരം. ഇതൊക്കെയാണ് ഈ ക്ഷേത്രത്തിലെ കാഴ്ചകൾ.