കോഴിക്കോട്: 100 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിന് പത്തു വര്‍ഷം കഠിനതടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. ചക്കുംകടവ് സ്വദേശി വി.പി റജീസ് എന്നയാള്‍ക്കാണ് കഠിനതടവും പിഴയും വിധിച്ചത്.
2022 ജൂലൈ രണ്ടിനാണ് കോഴിക്കോട് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദേവദാസനും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആയിരുന്ന സുഗുണന് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഇ വി ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.