പായസം തയ്യറാക്കാൻ ആഗ്രഹിക്കുന്നവരാണോ? വ്യത്യസ്തമായൊരു പായസം തയ്യറാക്കിയാലോ?രുചികരമായ ഒരു മത്തങ്ങാ പരിപ്പ് പായസം തയ്യാറാക്കിയാലോ? പായസമില്ലാതെ മലയാളികള്‍ക്കെന്ത് ആഘോഷം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ അരിഞ്ഞു വെച്ചിരിക്കുന്ന മത്തങ്ങയും ചെറുപയർപരിപ്പും കൂടെ ആവശ്യത്തിന് വെള്ളം ഒഴിച്ചു ഒരു 3 whistle വരെ വേവിച്ചു എടുക്കുക. ഇനി പായസം ഉണ്ടാക്കാൻ ഉള്ള പാത്രം അടുപ്പിൽ വെച്ച് ശർക്കര ഉരുക്കി എടുത്തു അത് ഒന്നു നന്നായി തിളച്ചു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങാ പരിപ്പ് ഈ ശർക്കരയിലേക്ക് ചേർത്ത് ഇളക്കുക, ഒന്നു കുറുകി കഴിയുമ്പോൾ ഇതിലേക്ക് മൂന്നാം പാൽ ഒഴിക്കുക.
ഇത് തിളച്ചു വറ്റി വരുമ്പോൾ കുറച്ചു നെയ്യ് ചേർത്തു ഇളക്കി രണ്ടാം പാലും ഒഴിക്കുക, ഈ ഒരു സമയം നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും തേങ്ങ കൊത്തും ഇതിലേക്ക് ചേർക്കുക, ഒരു നുള്ള് ഉപ്പും മണംത്തിനു ആവശ്യമായ ചുക്ക് പൊടി, ഏലക്ക പൊടി എന്നിവ ഇട്ടു ഇളക്കി, കുറച്ചും കൂടെ നെയ്യും ചേർത്തു, അവസാനം ഒന്നാം പാലും ഒഴിച്ചു വാങ്ങുക. സ്വദിഷ്ടമായ ഒരു മത്തങ്ങാ പരിപ്പ് പായസം ഈ ഒരു ഓണംത്തിനു ഇതുപോലെ ഒന്നു തയ്യാറാക്കി നോക്കൂ…