ഈ കൊടുംചൂടിൽ ശരീരവും മനസ്സും തണുക്കാൻ ഒരു കിടിലൻ ജ്യൂസ് തയ്യറാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ ഫ്രൂട്സ് ഉപഗോഗിച്ച് തയ്യറാക്കാവുന്ന കിടിലൻ ജ്യൂസ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഫ്രൂട്ട്സ് ചെറുതായി കട്ട്‌ചെയ്തത്
- പാൽ – ആവശ്യമുള്ള അളവ്
- പഞ്ചസാര – ആവശ്യത്തിന്
- റോസ്എസെൻസ് – ഏതാനുംതുള്ളി
- ബേസിൽസീഡ്‌സ് (ബ്ലാക് കസ്കസ് ) – ഒരുസ്പൂൺ
- ഐസ്ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കസ്കസ് രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ കുതിർത്ത് വെക്കണം. മാങ്ങാ, വത്തക്ക, ആപ്പിൾ, അനാർ തുടങ്ങി ഇഷ്ടമുള്ള ഫ്രൂട്ട്സ് കുഞ്ഞു കഷ്ണങ്ങളാക്കി എടുക്കണം. പുളിയുള്ള ഫ്രൂട്സ് ഒഴിവാക്കുന്നതാണ് നല്ലത്. ഒരുഗ്ലാസിൽ വേണ്ടത്ര ഫ്രൂട്ട്സ് ചേർക്കാം. വേണ്ടത്ര ഐസ്ക്യൂബ്സും ചേർക്കാം. ഇതിലേക്ക് കുതിർത്തുവെച്ച കസ്കസ് ഒരുസ്പൂൺ ചേർക്കാം. താല്പര്യമുണ്ടെങ്കിൽ കൂടുതൽ ആവാം. ഇനി അഞ്ചോ ആറോ തുള്ളി റോസ്എസ്സെൻസ് ചേർക്കണം. ശേഷം പഞ്ചസാര ചേർത്ത പാൽ ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. നന്നായൊന്നിളക്കിഎടുത്താൽ സ്വാതിഷ്ഠമായ തണുത്ത മിൽക്ക്ഫ്രൂട്ടി തയ്യാർ. ദാഹം ശമിക്കുന്നതിനൊപ്പം വിശപ്പും പമ്പ കടക്കും.