Food

ഊണിന് രുചി പകരാൻ നല്ല നാടൻ ചെമ്മീൻ ചമ്മന്തി റെസിപ്പി; ഈ ചമ്മന്തി ഉണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം

ഊണിന് രുചി പകരാൻ നല്ല നാടൻ ചെമ്മീൻ ചമ്മന്തി തയ്യറാക്കി നോക്കിയാലോ? ഈ ചമ്മന്തി മാത്രം മതി വയറുനിറയെ ചോറുണ്ണാൻ. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഉണക്ക ചെമ്മീൻ – 1/2 കിലോ
  • ചുവന്ന മുളക് – 10 എണ്ണം
  • പുളി – 100 ഗ്രാം
  • ഉപ്പ് – 2 സ്പൂൺ
  • കറിവേപ്പില – 4 തണ്ട്
  • തേങ്ങ – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചോറിനും, കഞ്ഞിക്കും, ഒപ്പം കഴിക്കാൻ വളരെ നാലൊരു വിഭവം ആണ് ചെമ്മീൻ ചമ്മന്തി പൊടി.ആദ്യമായി ഉരുളി നന്നായി ചൂടാക്കി എടുക്കുക.ചെമ്മീൻ നന്നായി കഴുകി ഉണക്കി ക്ലീൻ ചെയ്ത ശേഷം ഉരുളിയിൽ ഇട്ടു നന്നായി വഴറ്റി എടുക്കുക. ചെമ്മീൻ നന്നായി ചൂടായിക്കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.അതിനു ശേഷം ചീന ചട്ടിയിൽ ചിരകി വച്ച തേങ്ങയും, ചുവന്ന മുളകും ചേർത്ത് വറുക്കുക. ഒപ്പം കറി വേപ്പിലയും ചേർക്കാം. അതിങ്ങനെ നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് പഴം പുളിയും, ഉപ്പും ചേർത്ത് കൊടുക്കുക. കുറച്ചു സമയം എടുത്തു എല്ലാം മൂത്തു കഴിയുമ്പോൾ അതിലേക്ക് നേരത്തെ മൂപ്പിച്ചു വച്ചിട്ടുള്ള ഉണക്ക ചെമ്മീനും ചേർത്ത് കൊടുക്കുക. നന്നായി മൂപ്പിച്ചു കഴിഞ്ഞാൽ പിന്നെ അരകല്ലിൽ നന്നായി പൊടിച്ചു എടുക്കുക. ചെമ്മീൻ ചമ്മന്തി റെഡി.

 

Latest News