സേമിയ കൊണ്ട് ഉപ്പുമാവും പായസവുമൊക്കെ നമ്മൾ തയ്യാറാക്കാറുണ്ട്. ഇതൊന്നും അല്ലാതെ മറ്റൊരു വിഭവം തയ്യാറാക്കിയാലോ?. ഇതൊരു സ്പെഷ്യൽ നാലുമണി പലഹാരമാണ്. സേമിയ, ഉരുളക്കിഴങ്ങ്, സവാള എന്നിവയെല്ലാം ചേർത്തൊരു പലഹാരം, റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സേമിയ – ഒന്നര കപ്പ്
- ഉരുളക്കിഴങ്ങ് – 1 എണ്ണം
- സവാള – 1 ( ചെറുത് )
- പച്ചമുളക് – 2 എണ്ണം
- മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
- കായപ്പൊടി – കാൽ ടീ സ്പൂൺ
- കടലമാവ് – കാൽ കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
സേമിയ വേവിച്ച് വെള്ളം ഊറ്റിയെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. അതിനു ശേഷം ചേരുവകളെല്ലാം കൂടി ഒന്നിച്ചാക്കി കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക.