Food

വൈകുന്നേരങ്ങളില്‍ ചായയ്ക്ക് പലഹാരങ്ങളൊന്നും ഉണ്ടാക്കാന്‍ സമയമില്ലേ? മുട്ടയും പാലും കൊണ്ട് ഒരു സ്‌പെഷ്യല്‍ ബ്രെഡ് ടോസ്റ്റ്

ബ്രെഡും പാലും മുട്ടയും ആവശ്യമെങ്കില്‍ അല്‍പ്പം പഞ്ചസാരയും ഉണ്ടെങ്കില്‍ കുട്ടികളെ പാട്ടിലാക്കുന്ന ഒരസ്സല്‍ ബ്രെഡ് ടോസ്റ്റ് തയ്യാറാക്കാം. ഇതിന് ടോസ്റ്ററോ ഓവനോ ഒന്നും ആവശ്യമില്ല. സാധാരണ ദോശത്തട്ടില്‍ അടുപ്പില്‍ ഇത് തയ്യാക്കാവുന്നതാണ്.

ആവശ്യമായ ചേരുവകള്‍

  • ബ്രെഡ് – എട്ട് എണ്ണം
  • മുട്ട – രണ്ടെണ്ണം
  • പാല് – അരക്കപ്പ്
  • പഞ്ചസാര (ആവശ്യമെങ്കില്‍)- രണ്ട് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പരന്ന കുഴിയുള്ള പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക പാലും പഞ്ചസാരയും ചേര്‍ത്ത് മൂന്നും നന്നായി യോജിക്കുന്ന വിധത്തില്‍ ഇളക്കുക. ഇനി ഒരു ദോശത്തട്ടോ നോണ്‍സ്റ്റിക്ക് പാനോ അടുപ്പത്ത് വെച്ച് ചൂടാക്കുക. തീ മീഡിയത്തിലേക്ക് കുറച്ച് ഓരോ ബ്രെഡും പാല്‍-മുട്ട മിശ്രിതത്തില്‍ മുക്കി പാനിലേക്ക് വെച്ച് മൊരിച്ചെടുക്കുക. തീ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ എളുപ്പത്തില്‍ ബ്രെഡ് ടോസ്റ്റ് തയ്യാര്‍.