Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അച്ഛനും അമ്മയുമാകാൻ സമയമുണ്ടോ? ഒരു സ്ത്രീ ഗർഭം ധരിക്കേണ്ടത് എപ്പോൾ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 17, 2024, 02:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പതിനഞ്ചു ശതമാനം ദമ്പതിമാർ ഇന്നു വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നു. വന്ധ്യതയ്ക്കുള്ള വിവിധ കാരണങ്ങളിൽ പ്രാധാന്യമുള്ള ഒന്നാണു വർധിച്ചുവരുന്ന പ്രായം. ഗർഭനിരോധന ഉപാധികളുടെ ലഭ്യതയും അറിവും ഗർഭധാരണം നീട്ടിവയ്ക്കുന്നതിൽ വലിയപങ്കു വഹിക്കുന്നുണ്ട്. നമുക്കു നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഘടകമാണ് പ്രായം. എല്ലാ സൗകര്യങ്ങളും ഒത്തുവന്നതിനുശേഷം മതി കുഞ്ഞുങ്ങൾ എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ, അവർക്കു പ്രായം ഒരു തടസമായി മാറാം. അത്തരക്കാർ വൈകി മാത്രം വന്ധ്യതാ ചികിത്സയ്ക്കു തയാറാകുന്നതുകൊണ്ടു ഗർഭിണിയാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കും.

അമ്മയാവാൻ പ്രായം?

ഒരു പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ ആ കുട്ടിയുടെ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ അളവു നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ആ അണ്ഡങ്ങളുടെ എണ്ണം മാസമുറ തുടങ്ങുന്നതോടെ കുറഞ്ഞു കുറഞ്ഞു വരുന്നു. അതായതു പുതിയതായി അണ്ഡം ഉണ്ടാകുന്നില്ല. ഉള്ള അണ്ഡങ്ങളുടെ വളർച്ച മാത്രമേ നടക്കുന്നുള്ളൂ.

15 വയസുമുതൽ അണ്ഡവളർച്ച ഉണ്ടാകുന്നു. അതു ക്രമത്തിലാക്കാൻ രണ്ടു മൂന്നു വർഷം എടുക്കും. അതിനുശേഷം 35 വയസുവരെ അധികം ക്രമം തെറ്റാതെ നടക്കുന്നു. ഈ 20 വർഷങ്ങളിലാണ് അണ്ഡവളർച്ച നല്ല രീതിയിൽ നടക്കുന്നത്. അതിനുശേഷം അണ്ഡവളർച്ചയുടെ തോതും അണ്ഡത്തിന്റെ ഗുണനിലവാരവും കുറഞ്ഞു തുടങ്ങുന്നു.

അണ്ഡത്തിന്റെ ഗുണനിലവാരം ഏറ്റവും ഉയർന്നു നിൽക്കുന്ന 20 മുതൽ 25 വയസുവരെയുള്ള പ്രായത്തിലാണ് അമ്മയാവാൻ പറ്റിയ സമയം. സ്വാഭാവികമായ ഗർഭധാരണം നടക്കാനുള്ള സാധ്യത 37 വയസിനു ശേഷം വളരെ കുറയുന്നു. അത് 5 ശതമാനത്തിലും താഴെയാണ്. വന്ധ്യതയ്ക്കു മറ്റു കാരണങ്ങൾ കൂടി ഉണ്ടെങ്കിൽ ഈ നിരക്ക് പിന്നെയും കുറയും.

പ്രായം കൂടിയാൽ

പ്രായം അധികമാവുമ്പോൾ അണ്ഡങ്ങളുടെ ഗുണനിലവാരം കുറയുകയും അതോടൊപ്പം ജനിതകപരമായ വ്യതിയാനങ്ങളുള്ള അണ്ഡം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഈ അണ്ഡങ്ങൾ കൊണ്ടുണ്ടാകുന്ന ഭ്രൂണത്തിനു ജനിതകതകരാറുകൾ കൂടുതലായി കാണുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഗർഭം ആദ്യമാസങ്ങളിൽ അലസിപ്പോകാൻ സാധ്യതയുണ്ട്. ജനിക്കുന്ന കുട്ടിക്കു ഡൗൺ സിൻഡ്രോം പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അമ്മയുടെ പ്രായം കൂടുന്നതനുസരിച്ചു വർധിക്കുന്നു.

ReadAlso:

എന്തുകൊണ്ടാണ് പൈൽസ് വരുന്നത്? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ – piles symptoms and causes

മഞ്ഞൾ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ ഗുണങ്ങൾ നിരവധിയാണ്

വയറ്റിൽ എപ്പോഴും ഗ്യാസാണോ? അറിയാം കാരണങ്ങളും പരിഹാരവും – gas trouble

ദിവസവും രണ്ടു നേരം കുളിക്കുന്നവരാണോ നിങ്ങൾ; നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കുക | Bathing

മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ്യത കൂട്ടും…

അച്ഛനാകാൻ

സാധാരണ രീതിയിൽ പുരുഷന്റെ പ്രായം വന്ധ്യതയുമായി അത്ര ബന്ധമില്ല എന്ന് പറയാറുണ്ട്. പക്ഷേ, ഇതു തെറ്റാണെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. പുതിയ ജീവിതരീതിയും ഇതിനു കാരണമായിട്ടുണ്ടാകാം. 1970—കളിൽ 15 ശതമാനം ഭർത്താക്കന്മാരാണ് 40 വയസിനു മുകളിൽ പിതാവാകാൻ ശ്രമിച്ചിരുന്നത്. ഇപ്പോൾ അതിലേറെ പേർ40 വയസിനു ശേഷം പിതാവാകാൻ ശ്രമിക്കുന്നു.

40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ അളവും ഗുണനിലവാരവും ക്രമേണ കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില രോഗങ്ങൾ (ജനിതകപരമായ ചില അസുഖങ്ങൾ) 40 വയസിനു മുകളിൽ പ്രായമായ പുരുഷന്മാർക്കു പിറക്കുന്ന കുട്ടികളിൽ കാണാൻ സാധ്യത കൂടുതലാണ്. ഇക്കാരണങ്ങളാൽ ബീജദാനം ചെയ്യുന്ന ദാതാവിന്റെ പ്രായം 40 വയസാക്കി ക്രമീകരിച്ചിട്ടുണ്ട്.

പ്രായോഗികമായി പറയുകയാണെങ്കിൽ പിതൃത്വം കൈവരിക്കാൻ ഏറ്റവും ഉചിതമായ സമയം 40 വയസിൽ താഴെയാണ്. പ്രായം അധികമാകുമ്പോൾ ലൈംഗികബന്ധത്തിൽ താൽപര്യമില്ലാതാവുക, സ്ഖലനത്തിനുള്ള വ്യതിയാനങ്ങൾ എന്നിവ സാധാരണമാണ്.

അവയവങ്ങളിലെ മാറ്റം

സ്ത്രീകളിലെ പ്രത്യുൽപാദന അവയവങ്ങൾ ആണു ഗർഭാശയവും അണ്ഡാശയവും സ്വാഭാവികമായി പ്രായം കൂടുന്നതനുസരിച്ചു ഗർഭാശയത്തിൽ ചില വ്യതിയാനങ്ങൾ വരും. 20 ശതമാനം സ്ത്രീകൾക്കെങ്കിലും ഗർഭപാത്രത്തിൽ മുഴകൾ കാണുന്നു. ഗർഭപാത്രത്തിൽ കൂടിയുള്ള ബീജത്തിന്റെ ചലനവും ഭ്രൂണത്തിന്റെ ചലനവും ഗർഭപാത്രത്തിൽ ഭ്രൂണം ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയും എല്ലാം ഈ മുഴകളുടെ സ്ഥാനത്തെ അനുസരിച്ചു തടസപ്പെടുന്നു.

പ്രായം കൂടുന്തോറും മുഴകൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. സാധാരണഗതിയിൽ ചെറിയ മുഴകൾ ഗർഭാശയത്തിൽ കാണാറുണ്ട്. വലിപ്പം കുറഞ്ഞ മുഴകൾ കുഴപ്പമില്ല. പക്ഷേ, അവയുടെ വലിപ്പം പ്രായം വർധിക്കുന്തോറും കൂടിക്കൂടി വരുന്നു.

അങ്ങനെ വരുമ്പോൾ അതു ബീജത്തിന്റെ സഞ്ചാരത്തെയും ഗർഭധാരണത്തെയും ഭ്രൂണം ഗർഭപാത്രത്തിൽ കൂടിച്ചേരാനുള്ള സാധ്യതയെയും കുറയ്ക്കുന്നു. തന്നെയുമല്ല മറ്റു ചില അസുഖങ്ങൾ അതിനോട് അനുബന്ധമായി ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും.

അമിതവേദന

അതുപോലെ തന്നെയുള്ള മറ്റൊരു അസുഖമാണ് അഡിനോമയോസിസ്. ഈ അസുഖമുള്ളവർക്ക് മാസമുറയുടെ സമയത്ത് അതിതീവ്രവയറ്റുനോവ് അനുഭവപ്പെടും. സ്കാൻ ചെയ്യുമ്പോൾ ഗർഭപാത്രത്തിന്റെ ഭിത്തിയുടെ വലുപ്പം കൂടുതലായി കാണാൻ സാധിക്കും. ഈ രോഗമുള്ളവർക്കു ഗർഭധാരണം ബുദ്ധിമുട്ടുള്ളതായി കാണുന്നു.

ചികിത്സ തേടുമ്പോൾ

ചികിത്സാരീതി ഏതായാലും അതിൽ നിന്നുള്ള ഗുണം കൂടുതൽ ലഭിക്കുന്നതു പ്രായം കുറവുള്ള ദമ്പതികളിലാണ്. ആർത്തവവിരാമത്തിനുശേഷവും ഗർഭം ധരിക്കാനുള്ള ചികിത്സ ഇന്നു ലഭ്യമാണ്. എന്നിരുന്നാലും വിജയശതമാനം കൂടുതൽ ലഭിക്കുന്നതു ദമ്പതികളുടെ പ്രായം 35 വയസിൽ താഴെ നിൽക്കുമ്പോഴാണ് എന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.

  • വന്ധ്യത എന്നത് ഒരു രോഗമല്ല, അത് ഒരു അവസ്ഥ മാത്രമാണ്. ശരിയായ ചികിത്സ കൊണ്ട് അതിൽ നിന്നു പ്രതിവിധി നേടാനാവും.
  • ഗർഭധാരണം നടന്നില്ലെങ്കിൽ അതിനുള്ള ചികിത്സ ദമ്പതികൾക്കാണ്. അല്ലാതെ അതു പുരുഷനോ, സ്ത്രീക്കോ മാത്രമായിട്ടല്ല ചെയ്യേണ്ടത്.
  • സ്ത്രീകൾ 35 വയസിനു ശേഷവും ഗർഭം ധരിച്ചില്ലെങ്കിൽ ഒരു വന്ധ്യതാ ചികിത്സാവിദഗ്ധനെ നേരിട്ടു കണ്ടു ചികിത്സിക്കണം.
  • 37 വയസിനു ശേഷം അണ്ഡങ്ങളുടെ ഗുണനിലവാരം താനേ കുറഞ്ഞു വരും. അതുകൊണ്ടു ഫലപ്രാപ്തിക്കുവേണ്ടി ചികിത്സ നേരത്തേ തന്നെ തുടങ്ങുക.
  • പ്രായം അധികമായാൽ കുട്ടികളുണ്ടാകാനുള്ള സാധ്യത കുറയുന്നുവെന്നു മാത്രമല്ല ജനിതകവൈകല്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.
Tags: WOMENWOMEN PREGNANCY TIMEMOTHERHOOD

Latest News

വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധന ബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളെ വലയ്ക്കുമോ ?: കടലില്‍ നിന്നും കിട്ടുന്നത് കവണ്ടിയും പ്ലാസ്റ്റിക് ക്രിസ്റ്റലുകളും; എന്താണ് ട്രോളിംഗ് ?

കറപുരളാത്ത പൊതുജീവിതം നയിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു തെന്നല; അനുസ്മരിച്ച് എം വി ഗോവിന്ദൻ

‘ജീവിതം ഒരു ഇതിഹാസം പോലെ വായിക്കുന്നു’: അന്തരിച്ച കാമുകിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികളുമായി എഴുത്തുകാരന്‍; തനിക്കുവേണ്ടി ജീവിതം മാറ്റിവെച്ച കാമുകിയെ ഓര്‍ത്ത് ലിയു

പടിയിറങ്ങി ഇന്ത്യൻ സ്പിന്നർ പിയുഷ് ചൗള; വിരമിക്കൽ പ്രഖ്യാപനം 36–ാം വയസ്സിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.