ഹോട്ടൽ ക്രൗൺ പ്ലാസ്സയിൽ വച്ച് തലവന്റെ ട്രൈലെർ ലോഞ്ചു നടന്നു. തലവന്റെ ട്രൈലെർ ലോഞ്ചിനൊപ്പം തന്നെ ബിജു മേനോൻ 30വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ജിസിന്റെ സംവിധാനത്തിൽ ബിജു മേനോൻ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ആയി വരുന്നത്.അരുൺ നാരായണൻറെ പ്രോഡക്ഷനിൽ ബിജു മേനോൻ, ആസിഫ് അലി, മിയ കൂട്ട് കെട്ടിൽ ആണ് ഈ ഒരു പടം ഇറങ്ങുന്നത്.
ഒരു സങ്കൽപ്പിക സ്ഥലത്ത് നടക്കുന്ന ഒരു ചിത്രം, പോലീസിലെ ഈഗോ ആണ് ചിത്രത്തിൽ കൂടുതലും പറയുന്നത്. ഇന്നലെ വരെ എന്ന പടത്തിന്റെ ഷൂട്ടിംഗിന് ഇടയിൽ ആയിരുന്നു ഈ ഒരു കഥ ലഭിച്ചത്. കഥ കേട്ടപ്പോൾ തന്നെ ബിജു മേനോൻ ചെയ്യണം എന്നായിരുന്നു ആഗ്രഹം.പോലീസ് ബാക്ക്ഗ്രൗണ്ട് ഉള്ള ഒരു വ്യക്തി ആയത് കൊണ്ട് തന്നെ ഈ ഒരു ത്രെഡ് വളരെ നന്നായി വർക്ക് ആകും എന്ന് മനസ്സിലായി എന്നാണ് ജിസ് ജോസഫ് പറയുന്നത്.
ഇൻവെസ്റ്റികേഷൻ, ത്രില്ലർ ആണ് പടത്തിന്റെ മെയിൻ സ്റ്റോറി ആയി വരുന്നത്. ഒരുപാട് ലിമിറ്റേഷനിൽ നിന്നു കൊണ്ടായിരുന്നു ഇങ്ങനെ ഒരു പടം ചെയ്യ്തത്. ഇടി കൊള്ളുന്ന ഒരു വില്ലൻ ആകാൻ എനിക്ക് താല്പര്യം ഇല്ല, ഉയരെ പോലെ ഉള്ള സിനിമയിൽ ചെയിത കഥാപാത്രങ്ങൾ ആണ് ഏറ്റവും കൂടുതൽ ചെയ്യാൻ ഇഷ്ട്ടം.
ഒരു കുറ്റാന്വേഷണ കഥയാണ്. ആ രീതിയിൽ ഈ ചിത്രത്തെ കണ്ടാൽ മതി എന്നാണ് ആസിഫ് അലി പറയുന്നത്. മെയ് 24നാണ് പടം തിയ്യറ്ററുകളിലേക്ക് എത്തുന്നത്. ആവശ്യം ഇല്ലാത്ത ഒരു സീനും ഇല്ല. അടുത്തത് എന്താണ് എന്നറിയാൻ ഉള്ള ആഗ്രഹം ഉണ്ടാകും. എന്നാണ് ബിജു മേനോൻ പടത്തിനെ കുറിച്ച് പറയുന്നത്. ഡിസേബിൾ ആയിട്ടുള്ള ഒരു കഥാപാത്രം ആണ് മിയ ചെയ്യുന്നത്. പലപ്പോഴും ഇങ്ങനെ ഒരു കഥാപാത്രം ചെയ്യുമ്പോൾ മറന്നു പോയിരുന്നു. ഈ ഒരു മറവി കാരണം പലപ്പോഴും പല സീനുകളും രണ്ടാമത് എടുക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ സിനിമയും വളരെ കഷ്ടപ്പെട്ട് എടുക്കുന്നതാണ് അത് കൊണ്ട് തന്നെ എല്ലാവരും പോയി കാണണം.