Kerala

പള്ളിയോട സേവാ സംഘം തെരഞ്ഞെടുപ്പില്‍ അട്ടിമറിയോ ?

മെയ്യനങ്ങാതെ വള്ളസദ്യയുടെ പേരില്‍ ഇലയെണ്ണി നോക്കു കൂലി വാങ്ങാന്‍ പള്ളിയോട സേവാ സംഘം തെരഞ്ഞെടുപ്പില്‍ പാനല്‍ വെച്ച കേദാരം കാറ്ററിംഗ് ഉടമ നന്ദകുമാറിനെതിരേ പുല്ലാട് സുനില്‍ നാഗ്പൂര്‍ ഇട്ട ഒരു ഫേസ് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. നന്ദകുമാര്‍ കഴിഞ്ഞ 9 വര്‍ഷമായിട്ട് വള്ള സദ്യ കോണ്‍ട്രാക്ടര്‍ ആയതെങ്ങനെ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. പള്ളിയോട സേവാ സംഘം നിയന്ത്രിക്കുന്നത് ഒരു വള്ള സദ്യ കോണ്‍ട്രാക്ടറോ എന്ന തലക്കെട്ടിലാണ് കരക്കാരെയാകെ വിവരം അറിയിക്കുന്നതിനായി ഇത്തരം പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് വ്യക്തമാണ്.

ഈ മാസം 26 ന് നടക്കുന്ന പള്ളിയോട സേവാ സംഘത്തിന്റെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ സംഘത്തിന്റെ പേര് പറഞ്ഞുകൊണ്ട് പള്ളിയോട പ്രതിനിധികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടും കഴിഞ്ഞ മൂന്ന് തവണയായിട്ടു നടക്കുന്നത് പോലെ തന്നെ ഒരു മഹാന്‍ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ ഭരണസമിതിയില്‍ എത്തിക്കാനുള്ള പരിപാടിയുമായിട്ട് ഇറങ്ങിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

പുല്ലാട് സുനില്‍ നാഗ്പൂരിന്റെ ഫേ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പള്ളിയോട സേവാ സംഘം നിയന്ത്രിക്കുന്നത് ഒരു വള്ള സദ്യ കോണ്‍ട്രാക്ടറോ????
ഈ മാസം 26 ന് നടക്കുന്ന പള്ളിയോട സേവാ സംഘത്തിന്റെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ സംഘത്തിന്റെ പേര് പറഞ്ഞുകൊണ്ടും സംഘത്തിന്റെ പേരു ഇതിലേക്ക് വലിച്ചിഴച്ച് കൊണ്ട് , സംഘ തീരുമാനം എന്ന് പറഞ്ഞു പള്ളിയോട പ്രതിനിധികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടും കഴിഞ്ഞ മൂന്ന് തവണ ആയിട്ടു നടക്കുന്നത് പോലെ തന്നെ ഒരു മഹാന്‍ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ ഭരണസമിതിയില്‍ എത്തിക്കുവാനുള്ള പരിപാടിയുമായിട്ട് ഇറങ്ങിയിട്ടുണ്ട്….
പള്ളിയോട സേവാസംഘത്തിന്റെ അംഗീകൃത സദ്യ കോണ്‍ട്രാക്ടര്‍ ആകണം എങ്കില്‍ പാലിച്ചിരിക്കേണ്ട മിനിമം യോഗ്യത ആയ…
സ്വന്തമായി പാചകം ചെയ്യുവാനുള്ള ഷെഡ്….
പാചക പാത്രങ്ങളും സാമഗ്രികളും…
വെള്ളത്തിന്റെ ശുദ്ധത വരെ ഉറപ്പ് വരുത്തിയ കിണര്‍…
സദ്യ നടത്തി പരിചയം…
എന്നിങ്ങനെ പോകുന്ന നീണ്ട ലിസ്റ്റില്‍ ഒന്നു പോലും ഇല്ലാത്ത കേദാരം കേറ്ററിംഗ്സ് ഉടമ NK നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാരന്‍ കഴിഞ്ഞ 9 വര്‍ഷമായിട്ട് പള്ളിയോട സദ്യ കോണ്‍ട്രാക്ടര്‍ ആണ്…
സ്വന്തമായിട്ട് പൊട്ടി പാളിഷായ ചായ കടയും തട്ട് കടയും മാത്രം നടത്തി പരിചയം ഉള്ള ഒറ്റ വള്ള സദ്യപോലും ഇന്നീ നിമിഷം വരെ സ്വത്തമായിട്ട് നടത്തിയിട്ടില്ലാത്ത ഏന്നാല്‍ പള്ളിയോട സേവാ സംഘത്തിന്റെ സദ്യ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നതും… അതും ഏറ്റവും കൂടുതല്‍ ഇലകളുടെ ബുക്കിംഗ് ഉള്ള സദ്യകള്‍ ലഭിക്കുന്നതുമായ കേതാരം നന്ദകുമാരന്‍ ഇന്ന് മുന്‍നിര സദ്യ കോണ്‍ട്രാക്ടര്‍ ആണ്…
ടീ ന്റെ ബിനാമി സദ്യകള്‍ നടത്തുന്നത് മലയാളപ്പുഴക്കാരന്‍ മുരളി എന്ന് പറയുന്ന വ്യക്തി ആണ്…
ഇലയൊന്നിന് നന്ദകുമാരന് ലഭിക്കുന്നത് 10 രൂപ കമ്മിഷന്‍….
അത് കേതാരത്തിന് കിട്ടുന്ന ബുക്കിംഗന് മാത്രം അല്ല…
കൂടുതല്‍ ഇലയെണ്ണം ഉള്ള വള്ളസദ്യ ബുക്കിംഗ് ഒപ്പിച്ച് കൊടുക്കുന്നതിന് ആ സദ്യകള്‍ക്കും ടി ദല്ലാള്‍ (വള്ളസദ്യ) നന്ദകുമാരന്, മലയാലപ്പുഴ മുരളി കൊടുക്കണം ഇലയൊന്നിന് 10 രൂപ വെച്ച് …
ഒരു വര്‍ഷത്തില്‍ ഒരു വള്ളസദ്യ കോണ്‍ട്രാക്ടര്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ബുക്കിംഗ് 70 എണ്ണം ആണ്…
ഒരു വള്ളസദ്യയില്‍ ഏറ്റവും കുറഞ്ഞ ഇലയുള്ള വള്ളസദ്യ 300 മുതല്‍ 350 വരെ ആണ്….
ദല്ലാള്‍ നന്ദകുമാരനും മുരളിക്കും ലഭിക്കുന്ന ഓരോ ബുക്കിങ്ങും 400ന് മുകളില്‍ ഇലയെണ്ണം ഉള്ള ബുക്കിങ്ങുകള്‍ ആണ് എന്നോര്‍ക്കണം…
ഇത് ശരിയാക്കി കൊടുക്കുന്നത് കഴിഞ്ഞ ടെര്‍മില്‍ വള്ള സദ്യ കണ്‍വീനര്‍ ആയിരുന്ന ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതാവ് ഇടനാട് സ്വദേശി വി കെ ചന്ദ്രന്‍ ചേട്ടനും….
കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്തിന് ഉള്ള ഉപകാര സ്മരണ…
അല്ലാതെ ആ പാവത്തിന് സാമ്പത്തിക നേട്ടം ഉണ്ടെന്ന് തോന്നുന്നില്ല…
കാര്യത്തിലേക്ക് തിരികെ വരാം…
ശരാശരി 400 ഇലയെണ്ണം ഉള്ള എഴുപതും എഴുപത്തും നൂറ്റിനാല്‍പ്പത് സദ്യകള്‍ക്ക് ചുമ്മാതെ ഇരുന്നുകൊണ്ട് ദല്ലാള്‍ നന്ദകുമാരന്‍ സമ്പാദിക്കുന്നത് 400 ഇലയുളളണ്മ70 സന്ധ്യകള്‍=28000 ഇല…
ഇലയൊന്നിനു 10 രൂപ വെച്ച് 280000 രൂപ കേതാരം കേറ്ററിംഗിന് തന്നെ ലഭിക്കുന്നു…
മലയാലപ്പുഴ മുരളിയുടെ 70 എണ്ണത്തിന് ലഭിക്കുന്ന കമ്മിഷന്‍ കൂടി കൂട്ടിയാല്‍ ഈ പറഞ്ഞ ദല്ലാള്‍ നന്ദകുമാര്‍ ഒരു വര്‍ഷം മെയ്യനങ്ങാതെ ലഭിക്കുന്ന നോക്ക് കൂലി 560000 രൂപയാണെന്നു ഓര്‍ക്കണം ..
ഒരു പള്ളിയോട സേവാസംഘത്തിന്റെ ഭരണ സമിതിയുടെ കാലാവധി 3 വര്‍ഷം…
ഈ കാലയളവില്‍ നുമ്മ ദല്ലാള്‍ വള്ളസദ്യയില്‍ നിന്ന് മാത്രം സമ്പാദിക്കുന്നത് 16 ലക്ഷം രൂപയില്‍ കൂടുതല്‍ …
അഷ്ടമി രോഹിണി വള്ള സദ്യ വരുമാനം വേറെ….
ഇതൊക്കെ നേടണമെങ്കില്‍ പള്ളിയോട സേവാ സംഘം ഭരണ സമിതി തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവര് ആയിരിക്കണം എന്ന് ദല്ലാള്‍ നന്ദകുമാരന് വ്യക്തമായിട്ട് അറിയാം…
അതിനാണ് സംഘത്തിന്റെ പേര് പറഞ്ഞ് കക്ഷി പാനല്‍ അവതരിപ്പിക്കുന്നത് .
സ്വന്തം കരയിലെ ഒരു പള്ളിയോട പ്രതിനിധി പോലും അല്ല കക്ഷി എന്നോര്‍ക്കണം…
ഇത്രക്ക് പള്ളിയോട സേവാ സംഘത്തോടെ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഇയാള്‍ തന്റെ വള്ളസദ്യ കോണ്‍ട്രാക്ടര്‍ പദവി ഒഴിഞ്ഞിട്ടു വേണ്ടെ ഈ പണിയൊക്കെ കാണിക്കാന്‍….?
അല്ലെങ്കില്‍ തന്നെ ഇങ്ങേര് ആരാ സംഘ തീരുമാനം നടപ്പിലാക്കാന്‍….
അതിന് ചുമതലപ്പെട്ടവര്‍ വേറെ ഇല്ലേ….?
ഇയാള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ നട്ടെല്ല് ഉള്ള കരക്കാര്‍ ഇല്ലേ…?
ഉണ്ടെങ്കിലും വാ പൊളിക്കില്ല…
കാരണം…അങ്ങനെ സഭവിച്ചാല്‍ അടുത്ത തവണ ആ വ്യക്തി ആ കരയിലെ പള്ളിയോട പ്രതിനിധി പോലും അല്ലാതാകും എന്ന് ഉള്ള ഭയം ആണ് അവരെ ഇങ്ങനെ ഉള്ള ദല്ലാള്‍മാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്നതാണ് വസ്തുത …
മറ്റൊരു തെറ്റിദ്ധാരണ എന്താണെന്ന് വെച്ചാല്‍ ഈ ദല്ലാള്‍, സംഘത്തിന്റെ(ആര്‍എസ്എസ്) തീരുമാനം ആണ് നടപ്പിലാക്കുന്നത് എന്നുള്ള തെറ്റിദ്ധാരണ…
എന്നാല്‍ സംഘത്തിന്റെ പല ജില്ലാ – വിഭാഗ് ചുമതപ്പെട്ടവരുമായി ഞാന്‍ സംസാരിച്ചത്തില്‍ നിന്നും (കോള്‍ റെക്കോഡിങ്ങ് ഉണ്ട്) പള്ളിയോട സേവാ സംഘം പിടിച്ചടക്കാന്‍ യാതൊരു നിര്‍ദേശവും സംഘം ആര്‍ക്കും നല്‍കിയിട്ടില്ല എന്നതാണ് അറിയാന്‍ സാധിച്ചത് …
ഇത് നുമ്മ ദല്ലാള്‍ നന്ദകുമാരന്‍ ഉള്‍പ്പെടുന്ന ചില വ്യക്തികളുടെ മാത്രം തീരുമാനം ആണ് എന്നതും അറിയാന്‍ സാധിച്ചു…
അവര്‍ക്ക് അതില്‍ കൂടിയുള്ള ആര്‍ത്ഥിക വരുമാനം ആണ് ലക്ഷ്യം ..
പള്ളിയോട സേവാ സംഘം പിടിച്ചടക്കാന്‍ അദ്ധ്യക്ഷന്‍ ആയിട്ട് പ്രമോട്ട് ചെയ്യുന്ന വ്യക്തിയുടെ (ശ്രീ സാമ്പദേവന്‍) രാഷ്ട്രീയ പാരമ്പര്യം നോക്കിയാല്‍ തന്നെ ഇവരുടെ ഗൂഢ ലക്ഷ്യം എല്ലാവര്‍ക്കും മനസ്സിലാകും…
മറ്റൊരാള്‍ സെക്രട്ടറി പദത്തിലേക്ക് ലിസറ്റില്‍ ഉള്ള നുമ്മ ദല്ലാളിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആനന്ദഭവന്‍ പ്രസാദ് അവര്‍കള്‍ ആണ്….
സംഘത്തിന്റെ പിതൃത്വം പേറി നടക്കുന്ന ഇവരുടെ സ്വന്തം സ്ഥലത്ത് മുടങ്ങാതെ ഒരു മാസം ശാഖ നടത്തുവാന്‍ ഇവര്‍ക്ക് കഴിയത്തില്ല….അതിന് മിനക്കെടാറില്ല എന്നതാണ് വസ്തുത….
സ്വര്‍ഗ്ഗീയ വിശാലിന്റെ അനുസ്മരണം എല്ലാ വര്‍ഷവും സംഘം നടത്തുമ്പോള്‍ വിശാലിനെ കൊലപ്പെടുത്തിയ പ്രധാന പ്രതിക്ക് കോഴഞ്ചേരിയില്‍ ചെരുപ്പ് കട തുടങ്ങാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് സ്വയംസേവകര്‍ രഹസ്യമായിട്ട് ചതുര്‍വാണങ്ങള്‍ എന്ന് വിളിക്കുന്ന ഈ ദല്ലാള്‍ നന്ദകുമാരന്‍, ടീ സര്‍വ്വശ്രീ ആനന്ദഭവന്‍ പ്രസാദ്, സ്വന്തം കുടുംബക്ഷേത്രത്തിനോട് ചേര്‍ന്ന് ഉള്ള സ്ഥലം മെത്തന്മാര്‍ക്ക് വാങ്ങുവാന്‍ ഏര്‍പ്പാട് ചെയ്തു കൊടുത്ത ബിഎംഎസ് നേതാവ് ഷിബു അണ്ണന്‍ പിന്നെ സ്വന്തം കീശ വീര്‍പ്പിക്കാന്‍ മാത്രം ശക്തിയുള്ള ശക്തനായ തൊഴിലാളി നേതാവ് സര്‍വ്വശ്രീ അരവിന്ദന്‍….
ഇവര്‍ നാലുപേരും ചേര്‍ന്ന് മേത്തന്മാര്‍ക്ക് കോഴഞ്ചേരിയില്‍ വാങ്ങി കൊടുത്ത സ്ഥലങ്ങളില്‍ ചിലത് മൂന്നര കോടിയുടെ ഇടപാട് ആയ പ്രപഞ്ചം, കോര്‍കാട്ടു ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്ഥലം,
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ താഴെയുള്ള ഒന്നര ഏക്കര്‍ സ്ഥലം തുടങ്ങിയത് ആണ്….
ഇന്ന് കോഴഞ്ചേരിയില്‍ വിരല്‍ ഞൊടിച്ചാല്‍ ഇറങ്ങാന്‍ പാകത്തിന് 500ല്‍പ്പരം മുസ്ലിംങ്ങള്‍ ഉണ്ട്….കാരണം 70 ല്‍ പരം മേത്തന്മാരുടെ കടകള്‍ ഉണ്ട് കോഴഞ്ചേരിയില്‍ ഉള്ളത്… ഇവിടെ ഒന്നും ഒരൊറ്റ ഹിന്ദുവും ജോലി ചെയ്യുന്നില്ല താനും.
ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് ഞാന്‍ മുകളില്‍ വിവരിച്ചിരിക്കുന്ന ചതുര്‍വാണങ്ങള്‍ ആണെന്നുള്ളതാണ് വസ്തുത…
ഇവരെ എന്ന് ഇനി ജനം തിരിച്ചറിയും എന്നത് ഭഗവാനെ അറിയൂ…
ഈശ്വരോ രക്ഷതൂ…..