Celebrities

ചെയ്ത തെറ്റിന് മക്കൾ ചീത്ത പറഞ്ഞു; ഞാന്‍ കരഞ്ഞ് മാപ്പ് ചോദിച്ചു: ബോണി കപൂര്‍

ബോളിവുഡ് പ്രൊഡ്യൂസറും വാര്‍ത്തകളില്‍ ഏറെ ഇടം പിടിക്കുന്ന വ്യക്തിയുമാണ് ബോണി കപൂര്‍. ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാരിലായി നാല് മക്കളുള്ള ബോണി കപൂറിന്, ഭാര്യമാരുടെ അഭാവത്തില്‍ നാല് മക്കളെയും വളര്‍ത്തേണ്ട സാഹചര്യം തന്നെ ഉണ്ടായിട്ടുണ്ട്. മോന ഷൂരിയായിരുന്നു ബോണി കപൂറിന്റെ ആദ്യ ഭാര്യ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ ശ്രീദേവിയാണ് ബോണി കപൂറിന്റെ രണ്ടാമത്തെ ഭാര്യ. ആദ്യ ഭാര്യയായ മോനയുമായുള്ള ബന്ധത്തിലാണ് ബോണി കപൂറിന് അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും പിറക്കുന്നത് അര്‍ജുന്‍ കപൂര്‍ ബോളിവുഡ് നടനാണ്. ശ്രീദേവിയുമായുള്ള ബന്ധത്തിലാണ് ജാന്‍വി കപൂറും ഖുഷിയും പിറക്കുന്നത്. ജാന്‍വി കപൂര്‍ ഇന്ന് ബോളിവുഡില്‍ തിരക്കുള്ള നടിയാണ്.


അടുത്തിടെയാണ് ഒരു അഭിമുഖത്തില്‍ താന്‍ ബോണി കപൂര്‍ താന്‍ കുടുംബത്തെക്കുറിച്ചുള്ള കഥകള്‍ പുറത്ത് ധാരാളമായി സംസാരിക്കാറുണ്ടെന്ന തന്റെ ശീലത്തെക്കുറിച്ച് പറഞ്ഞത്. ആവശ്യത്തിലധികം താന്‍ തന്റെ കുടുംബത്തെക്കുറിച്ച് അഭിമുഖങ്ങളിലും മറ്റും പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ചെയ്യാറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.’അത് പല സമയത്ത് സംഭവിച്ചിട്ടുണ്ട്. ഞാന്‍ എപ്പോഴൊക്കെ ഒരു അഭിമുഖത്തിനായി ഇരുന്നിട്ടുണ്ടോ, അപ്പോഴൊക്കെ എന്നോട് ചോദിച്ചിട്ടുള്ള കുടുംബത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. എനിക്ക് ഒന്നും പൊതുവെ അധിക നേരം പിടിച്ച് നിര്‍ത്താന്‍ കഴിയാറില്ല. ഞാന്‍ കുറേ കാര്യങ്ങള്‍ പറയും. അതുകൊണ്ട് തന്നെയാണ് ഞാന്‍ സോറി പറയാറുള്ളത് . ഞാന്‍ തെറ്റ് തന്നെയാണ് ചെയ്തത്,’ ബോണി കപൂര്‍ പറഞ്ഞു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് പലപ്പോഴും തന്റെ മക്കള്‍ തന്നെ തന്നെ ചീത്ത പറഞ്ഞിട്ടുണ്ടെന്നും ബോണി കപൂര്‍ പറയുന്നു. അവസാനം താന്‍ കരഞ്ഞിട്ടുണ്ടെന്നും മാപ്പ് ചോദിച്ചിട്ടുണ്ടെന്നും ബോണി കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാമതും ഭാര്യ വന്നതിന് ശേഷമാണ് ഈ മാറ്റങ്ങളെല്ലാം! ബഷീറിന്റെ പുതിയ വീഡിയോയുടെ താഴെ കമന്റുമായി ആരാധകര്‍രണ്ടാമതും ഭാര്യ വന്നതിന് ശേഷമാണ് ഈ മാറ്റങ്ങളെല്ലാം! ബഷീറിന്റെ പുതിയ വീഡിയോയുടെ താഴെ കമന്റുമായി ആരാധകര്‍ ‘പലപ്പോഴും എന്റെ കുട്ടികള്‍ എന്നോട് ചോദിക്കാറുണ്ട്, നിങ്ങള്‍ എന്തിനാണ് എല്ലാ കാര്യങ്ങളും ഇങ്ങനെ തുറന്ന് പറയുന്നതെന്ന്. അവരെന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. അവരെന്നോട് വിഷമിച്ച് ഇരുന്നിട്ടുണ്ട്. അതിന് ശേഷം അവര് കരഞ്ഞു, പിന്നെ ഞാനും കരഞ്ഞു, എന്നിട്ട് ഞാന്‍ അവരോട് മാപ്പ് പറഞ്ഞു. ഇനി സോറിയൊന്നും പറയേണ്ട. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അത്രയും മേലെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു,’ എന്നും ബോണി കപൂര്‍ പറഞ്ഞു.

സഹോദരങ്ങളുടെയോ ബന്ധുക്കളുടേയോ ഒക്കെ പേരില്‍ ബോണി കപൂര്‍ അറിയപ്പെടുന്നതില്‍ എപ്പോഴെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ എന്നും ചോദ്യമുണ്ടായിരുന്നു. എന്നാല്‍ അതില്‍ താന്‍ ആനന്ദിക്കുന്നു എന്നാണ് ബോണി കപൂര്‍ മറുപടി പറഞ്ഞത്. ആദ്യമൊക്കെ തന്നെ അനില്‍ കപൂറിന്റെ സഹോദരന്‍ എന്നായിരുന്നു അറിയപ്പെടാറ്. പിന്നെ അത് ശ്രീദേവിയുടെ പേരിലായി അറിയപ്പെടുന്നത്. ഇപ്പോള്‍ താന്‍ അര്‍ജുന്റെയും അന്‍ഷുലയുടെയും ജാന്‍വിയുടെയും ഖുഷിയുടെയും ഒക്കെ പേരിലാണ് അറിയപ്പെടുന്നത്. അത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും ബോണി കപൂര്‍ പറഞ്ഞു.