വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ വ്യോമസേനാ ആസ്ഥാനം. 2024 മെയ് 15-ന് വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കത്തെക്കുറിച്ചും മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ വ്യോമസേനാസ്ഥാനം അന്വേഷണത്തിന് ഉത്തരവിട്ടത്.
ദക്ഷിണ വ്യോമസേന സംഭവത്തെ ഗൗരവമായി എടുക്കുകയും, പൊതു സ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തിന് വ്യോമസേനയുടെ നയത്തിന് അനുസൃതമായി, ആരോപണ വിധേയർക്കെതിരായ വസ്തുതകൾ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ വ്യോമസേനാ അധികൃതർ
അറിയിച്ചു.