Food

കള്ളപ്പം കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ കള്ളപ്പം ഈസിയായി തയ്യാറാക്കിയാലോ?

വിശേഷ ദിവസങ്ങളിൽ മലയാളികൾ കൂടുതലായും ഉണ്ടാക്കാറുള്ള വിഭവമാണ് കള്ളപ്പം. പേരുപോലെ തന്നെ കള്ള് ചേർത്താണ് ഇത് തയാറാക്കുന്നത്. നാടൻ കള്ളപ്പം ത‌യ്യാറാക്കുന്ന രീതി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പച്ചരി – 1 കപ്പ്
  • പഞ്ചസാര – ആവശ്യത്തിന്
  • ഉപ്പ് – അരസ്പൂൺ
  • കള്ള് – അര ​​​ഗ്ലാസ്
  • തേങ്ങ – അരക്കപ്പ്
  • ജീരകം – ഒരു നുള്ള്
  • ചെറിയ ഉള്ളി – 2 എണ്ണം
  • വെളുത്തുള്ളി – 2 എണ്ണം

തയ്യാറാക്കുന്ന വിധം

കള്ളപ്പം തയ്യാറാക്കാനായിട്ട് ആദ്യം പച്ച വെള്ളത്തിൽ കുതിരാനായിട്ട് ഇടുക. അതിനു ശേഷം ഇത് നന്നായി കുതിർന്നതിനു ശേഷം മാത്രം അരച്ചെടുക്കണം. അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അരക്കുമ്പോൾ ചേർക്കേണ്ടത് വെള്ളത്തിന് പകരം കള്ളാണ്.

ഒപ്പം തന്നെ ആവശ്യത്തിന് പഞ്ചസാരയും ഉപ്പും കൂടി ചേർത്ത് വേണം ഇത് അരച്ചെടുക്കേണ്ടത് ഇത്രയും അരച്ചുകഴിഞ്ഞാൽ പിന്നെ അതിലേക്ക് ചേർക്കേണ്ട കുറച്ച് സാധനങ്ങൾ ഉണ്ട്, രണ്ടു സ്പൂൺ തേങ്ങ, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി അതും ചതച്ചു മാവിലേക്ക് ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ചു വയ്ക്കുക. അതിനുശേഷം മാവ് പൊങ്ങി വരുന്നതിനായിട്ട് ഒരു എട്ടു മണിക്കൂർ ഇതൊന്ന് അടച്ചു വയ്ക്കുക.

കള്ള് ചേർക്കുന്നത് കൊണ്ട് ഇത് അധികം സമയം എടുക്കില്ല പൊങ്ങി വരാനായിട്ട് അതുകൊണ്ട് നിങ്ങൾക്കൊരു രണ്ടു മണിക്കൂർ കഴിഞ്ഞാൽ വേഗത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും..ഒരു ദോശക്കലിൽ ഒഴിച്ച് അത് അടച്ചു വെച്ചിട്ടാണ് വേവിച്ചെടുക്കുന്നത്. സാധാരണ കള്ളപ്പം തയ്യാറാക്കുമ്പോൾ ഇതുപോലെയാണ് തയ്യാറാക്കി എടുക്കാറുള്ളത്. ഇനി നിങ്ങൾക്ക് ആവശ്യമാണെങ്കിൽ സാധാരണ അപ്പച്ചട്ടിയിൽ തയ്യാറാക്കുന്നതുപോലെയും തയ്യാറാക്കിയും എടുക്കാം.