ചെമ്മീന്‍ പ്രേമികളാണ് നമ്മളിൽ അധികം പേരും. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെമ്മീന്‍ റോസ്റ്റ് പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
- ചെമ്മീൻ -1/2 കിലോ
- ഇഞ്ചി – 2 സ്പൂൺ
- പച്ചമുളക് – 2 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- മുളക് പൊടി – 1 സ്പൂൺ
- മഞ്ഞൾ പൊടി – 1 സ്പൂൺ
- തക്കാളി – 1 എണ്ണം
- ഉപ്പ് – 2 സ്പൂൺ
- ചെറിയ ഉള്ളി – 1 കപ്പ്
- എണ്ണ – 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി, അതിലേക്ക് മിക്സിയിൽ അരച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചതും, മുളക് പൊടിയും ഉപ്പും മിക്സ് ചെയ്തു യോജിപ്പിക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചെമ്മീൻ ചേർത്തു നന്നായി വറുത്തു മാറ്റി വയ്ക്കുക… വീണ്ടും ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്തു മുളക് പൊടി തക്കാളി എന്നിവ ചേർത്ത് വഴറ്റി നന്നായി വഴറ്റി അതിലേക്ക് വറുത്തു വച്ച ചെമ്മീൻ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു കാൽ ഗ്ലാസ്സ് വെള്ളം ഒഴിച്ചു നന്നായി വറ്റിച്ചു എടുക്കുക.