ദുബായ് : എക്സ്പോ 2020 ദുബായിയുടെ കാഴ്ചകൾ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ എക്സ്പോ 2020 ദുബായ് മ്യൂസിയം വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തു. ദുബായ് കൾച്ചർ ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്സണും ദുബായ് കൗൺസിൽ അംഗവുമായ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മ്യൂസിയം ഉദ്ഘാടനംചെയ്തത്.
പൊതുജനങ്ങൾക്ക് ശനിയാഴ്ചമുതൽ മ്യൂസിയത്തിലേക്ക് പ്രവേശനംനൽകും. അന്താരാഷ്ട്ര മ്യൂസിയംദിനത്തോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ എക്സ്പോ 2020 ദുബായ് മ്യൂസിയത്തിലേക്കും ത്രീ സ്റ്റോറീസ് ഓഫ് നാഷണൽ എക്സിബിഷനിലേക്കും പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ അലിഫ്, ടെറ, വിമൻസ്, വിഷൻ പവിലിയനുകളുടെയും ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവറിന്റെ ടിക്കറ്റ് നിരക്കിലും 50 ശതമാനം കിഴിവ് ലഭിക്കുമെന്നും അധികൃതർ നേരത്തേ അറിയിച്ചിരുന്നു.